Section

malabari-logo-mobile

ഒന്‍പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഒഴിവാക്കി

HIGHLIGHTS : School annual exams up to ninth grade are excluded

തിരുവനന്തപുരം: ഒന്‍പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാര്‍ഷികപരീക്ഷകള്‍ നടത്തില്ല. എട്ടാം ക്ലാസ് വരെയുള്ള ഓള്‍ പാസ് ഇത്തവണ ഒന്‍പതിലേക്കു കൂടിവ്യാപിപ്പിക്കും. നിരന്തരമൂല്യനിര്‍ണയത്തിന്റെയും വര്‍ക്ക് ഷീറ്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും ക്ലാസ് കയറ്റം. കൊവിഡ് പശ്ചാത്തലത്തിലാണ് ഒന്‍പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരെ സമയം 30 ലക്ഷത്തോളം കുട്ടികളെ പരീക്ഷ എഴുതിപ്പിക്കുക എന്നത് പ്രായോഗികമല്ല. അതുകൊണ്ട് നിരന്തര മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ ക്ലാസ് കയറ്റം നല്‍കാനാണ് തീരുമാനം. ഇതിനൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പ്രോജക്ടുകളും പരിഗണിക്കും. കൂടാതെ വര്‍ക്ക് ഷീറ്റുകളും കുട്ടികള്‍ക്ക് നല്‍കും.

sameeksha-malabarinews

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്താനും തീരുമാനിച്ചു. എന്നാല്‍ തിയതി തീരുമാനിച്ചിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!