സംവിധായകന്‍ എസ് പി ജനനാഥന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകന്‍ എസ് പി ജനനാഥന്‍(61) അന്തരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ദേശീയ പുരസ്‌ക്കാര ജേതാവാണ് ജനനാഥന്‍. വിജയ് സേതുപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ലാഭം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് എഡിറ്റിംഗ് ജോലികള്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയി തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ജനനാഥന്റെ ആദ്യ സിനിമയായ ‘ഇയര്‍ക്കൈ’ ത്തിന് 2003 ലെ തമിഴിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു.

ഭൂലോകം, പുറമ്പോക്ക് എങ്കിറെ പൊതുവുടമൈ, ഇ, പേരാണ്‍മൈ എന്നിവയാണ് അദേഹം സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.

Share news
error: Content is protected !!
Scroll to Top