നടനും എംപിയുമായ സുരേഷ് ഗോപി ചികിത്സയില്‍

കൊല്ലം: നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി ചികിത്സയില്‍. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് ചികിത്സ എന്നാണ് റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപി രോഗബാധിതനായിരിക്കുന്നത്.

ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. അതെസമയം ന്യുമോണിയ ബാധ കുറഞ്ഞ് വരുത്തന്നതായി അദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

നേരത്തെ വിവിധ ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ലെന്ന് സുരേഷ് ഗോപി ബിജെപി സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചേ മതിയാവു എന്ന തീരുമാനത്തില്‍ തന്നെയാണ് പാര്‍ട്ടി നേതൃത്വം.

Share news
error: Content is protected !!
Scroll to Top