Section

malabari-logo-mobile

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

HIGHLIGHTS : അയ്യന്‍കാളി മെമ്മേറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരം 2022-23 കാലയളവില്‍ ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ അഞ്ച്, എട്...

അയ്യന്‍കാളി മെമ്മേറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരം 2022-23 കാലയളവില്‍ ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ 2021-22 അധ്യയന വര്‍ഷം നാല്, ഏഴ് ക്ലാസുകളില്‍ ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് ലഭിച്ചവരായിരിക്കണം. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, മുന്‍വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം നവംബര്‍ 30നകം ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

sameeksha-malabarinews

അപേക്ഷകരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1,00,000 (ഒരു ലക്ഷം) കവിയാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്/നഗരസഭകളിലെ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!