കാലിക്കറ്റ് സര്‍വ്വകലാശാല വനിതാ ഫുട്‌ബോള്‍ ടീം അസി. കോച്ചായി തെരഞ്ഞെടുക്കപ്പെട്ട് പരപ്പനങ്ങാടി സ്വദേശിനി ജെസീല ഇളയേടത്ത്

പരപ്പനങ്ങാടി ഈ വര്‍ഷത്തെ കാലിക്കറ്റ് സര്‍വ്വകലാശാല വനിതാ ഫുട്‌ബോള്‍ ടീം അസി. കോച്ചായി ജസീല ഇളയേടത്ത് ചുമതലയേല്‍ക്കും. പരപ്പനങ്ങാടി സ്വദേശിനിയായ ജെസി കോഴിക്കോട് ദേവഗിരി കോളേജിന്റെ വനിത ഫുട്‌ബോള്‍ ടീമിന്റെ കോച്ചാണ്. കഴിഞ്ഞ ദിവസമാണ് ജെസി എഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ സി ലൈസന്‍സിന് അര്‍ഹയായത്.

പരപ്പനങ്ങാടി സ്വദേശിയായ ഇളയേടത്ത് മുഹമ്മദിന്റെയും സാബിറയുടെയും മകളാണ്. ഒരു സ്‌പോര്‍ട്‌സ് കുടംബാംഗമായ ജെസിയുടെ പിതൃ സഹോദരനാണ് പരേതനായ മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ താരം ഇളയേടത്ത് ഹംസക്കോയ.

പരപ്പനങ്ങാടി ബിഇഎംഹൈസ്‌കൂള്‍ പഠനകാലത്ത് തന്നെ ഹാന്‍ഡ്‌ബോള്‍, വോളിബോള്‍, ഫുട്‌ബോള്‍ തുടങ്ങി നിരവധി കായികഇനങ്ങളില്‍ ജസി തന്റെ മികവ് പ്രകടമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top