Section

malabari-logo-mobile

ഇന്റര്‍സോണ്‍ ഫുട്‌ബോള്‍; കൊണ്ടോട്ടി ഇഎംഇഎ കോളേജ് ചാമ്പ്യന്മാര്‍ എസ് കോളേജ്

HIGHLIGHTS : കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ പുരുഷ വിഭാഗം ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇഎംഇഎ കോളേജ് കൊണ്ടോട്ടി ചാമ്പ്യന്മാരായി. സെന്റ് തോ...

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ പുരുഷ വിഭാഗം ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇഎംഇഎ കോളേജ് കൊണ്ടോട്ടി ചാമ്പ്യന്മാരായി. സെന്റ് തോമസ് കോളേജ് തൃശൂരിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലായിരുന്നു മത്സരം.

വളാഞ്ചേരി എംഇഎസ് കോളേജ് (2-1) ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. മികച്ച താരമായി കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ നിസാമുദ്ദീനെ തെരഞ്ഞെടുത്തു. മികച്ച ഗോള്‍ കീപ്പര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ ജിസല്‍ ജോളിയാണ്.

sameeksha-malabarinews

വിജയികള്‍ക്കുള്ള ട്രോഫികള്‍ ദേവഗിരി കോളേജ് പ്രിന്‍സിപ്പല്‍ ബോബി ജോസും യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം കെ കെ ഹനിഫയും ചേര്‍ന്ന് സമ്മാനിച്ചു.

കായിക വിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിനെ പ്രഖ്യാപിച്ചു. നജീബ്, സതീവന്‍ ബാലന്‍, ഫാദര്‍ ബോണി അഗസ്റ്റിന്‍, ഡോ. ഹരിദയാല്‍, ഡോ. റോയ് ജോണ്‍ എന്നിവര്‍സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!