സൗദിയില്‍ ഷവര്‍മയ്ക്ക് നിയന്ത്രണം

റിയാദ് വേനല്‍ക്കാലം ആരംഭിച്ചതോടെ ഭക്ഷണത്തിലുടെ പടരുന്ന രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദി ആരോഗ്യമന്ത്രാലയം ഷവര്‍മ കഴിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യവിഷബാധയുടെ സാധ്യതകള്‍ കണ്ടാണ് ആര്യോഗ്യമന്ത്രാലയത്തിന്റെ ഈ നിര്‍ദ്ദേശം.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയാണ് ഷവര്‍മയടക്കമുള്ള ഹേറട്ടലിന് പുറത്ത് പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ കഴിക്കരുതെന്ന് പറഞ്ഞിരിക്കുന്നത്. ചൂടുകാലമായതിനാല്‍ ഇത്തരം ഭക്ഷണസാധനങ്ങളില്‍ ബാക്ടീരിരയകള്‍ ഉണ്ടാകുമെന്നും ഇത് ഭക്ഷ്യവിഷഭാധക്ക് കാരണമാകുമെന്നുണ് പറയുന്നത്.

റംസാന്‍ തുടങ്ങാനിരിക്കെ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളിലും മറ്റ് ചെറുകിട ഭക്ഷണശാലകളിലും കര്‍ശനമായ പരിശോധന നടത്താന്‍ തയ്യാറെടുക്കകയാണെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top