കൊച്ചി ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കൂത്താട്ടുകുളം മേരി അന്തരിച്ചു. 93 വയസ്സായിരുന്നു ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് മരണം സംഭിവച്ചത് ഏറെ നാളായി വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുട്രര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കോണ്‍ഗ്രസിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച മേരി പിന്നീട് കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടയായി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയായിരുന്നു. നിരവധി സമരങ്ങളി്ല്‍ പങ്കെടുത്ത മേരി നിരവധി തവണ, ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1949ല്‍ കൂത്താട്ടുകുളം ലോക്കല്‍ സക്രെട്ടറിയായിരിക്കെ അറസ്റ്റിലായ മേരി 1951ലാണ് ജയില്‍മോചിതയായത്,, പോലിസിന്റെക്രൂരമായ വേട്ടയാടലുകള്‍ക്കും മേരി ഇരയായിരട്ടുണ്ട്
കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ സിഎസ് ജോര്‍ജ്ജാണ് മേരിയുടെ ഭര്‍ത്താവ് സിപഐ നേതാവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം മരുമകനാണ്. ഷൈല, ഗിരിജ, ഐഷ, സുലേഖ എന്നിവര്‍ മക്കളാണ്



