Section

malabari-logo-mobile

മലപ്പുറത്ത് മലമ്പനി; പരപ്പനങ്ങാടിയിലും, പുത്തനത്താണിയിലും മറുനാടന്‍ തൊഴിലാളികള്‍ മരിച്ചു

HIGHLIGHTS : മലപ്പുറം : കേരളത്തില്‍ നിര്‍മ്മാര്‍ജനം ചെയ്ത മലമ്പനി മലപ്പുറത്ത് വീണ്ടും. കഴിഞ്ഞ ദിവസം മലേറിയ ബാധിച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരണമടഞ്ഞു....

Untitled-4 copyമലപ്പുറം : കേരളത്തില്‍ നിര്‍മ്മാര്‍ജനം ചെയ്ത മലമ്പനി മലപ്പുറത്ത് വീണ്ടും.   കഴിഞ്ഞ ദിവസം  മലേറിയ ബാധിച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരണമടഞ്ഞു.  ഉത്തര്‍പ്രദേശുകാരനായ ചന്ദ്രശങ്കര്‍ (29), ഒഡീഷ സ്വദേശി ശിവ (20) എന്നിവരാണ് മരിച്ചത്. എട്ട് പേര്‍ക്കു കൂടി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  മരിച്ച ചന്ദ്രശങ്കര്‍ പരപ്പനങ്ങാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലും, ശിവ പുത്തനത്താണിയിലെ ഒരു ഹോട്ടലിലും ജോലി ചെയ്ത് വരികയായിരുന്നു.  ചന്ദ്രശങ്കര്‍ ചെട്ടിപ്പടിയിെല ലോഡ്ജിലാണ് കുടുംബസമേതം താമസിക്കുന്നത്.  ഇവര്‍ രണ്ടാഴ്ചമുമ്പാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്.  ഇവിടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും മരണപ്പെടുകയായിരുന്നു.  മലമ്പനി ബാധിച്ച പലരിലും തദ്ദേശീയ മലമ്പനിയും ഉണ്ട്.  നിര്‍മ്മാര്‍ജ്ജനം ചെയ്തു എന്ന് കരുതപ്പെടുന്ന കേരളത്തിലെ മലമ്പനി വീണ്ടും കണ്ടെത്തിയത് ഏറെ ഗൗരവതരമാണ്.

അനോഫിലസ് വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് മലേറിയ പരത്തുന്നത്.  ഇവ കടിച്ച് 20 മുതല്‍ 30 ദിവസത്തിനകം രോഗലക്ഷങ്ങള്‍ കണ്ട് തുടങ്ങും.  വിറയോലോട് കൂടിയുള്ള ഇടവിട്ടുള്ള പനി, പനി വിട്ടുമാറുമ്പോള്‍ അമിതമായ വിയര്‍ക്കല്‍, കടുത്ത തലവേദന, വിശപ്പില്ലായ്മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.  രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ രോഗം നിര്‍ണ്ണയിച്ച് ചികില്‍സ തേടിയാല്‍ രണ്ടാഴ്ചകൊണ്ട് അസുഖം ഭേദമാകും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!