Section

malabari-logo-mobile

പോര്‍ട്ടുഗലിന്റെ ആയുസ്സ് നീട്ടി കിട്ടി

HIGHLIGHTS : മനോസ് : കളിക്കളത്തിലെ അത്ഭുതങ്ങള്‍ ചില ടീമുകള്‍ക്ക് ജീവന്‍ തിരിച്ചു നല്‍കും. കളി തീരാന്‍ 30 സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗോള്‍ നേടി പോര്‍...

Untitled-1 copyമനോസ് : കളിക്കളത്തിലെ അത്ഭുതങ്ങള്‍ ചില ടീമുകള്‍ക്ക് ജീവന്‍ തിരിച്ചു നല്‍കും.  കളി തീരാന്‍ 30 സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗോള്‍ നേടി പോര്‍ട്ടുഗലിനെ രക്ഷിച്ച സില്‍വര്‍സ്റ്റര്‍ വരേല ഇനി ആ നാടിന്റെ വീരനായകന്‍.  അവസാനനിമിഷത്തിലും ഒരു ഗോള്‍ മുന്നില്‍ നിന്ന് ഫ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കിയ അമേരിക്കയും പുറത്തേക്കുള്ള വഴി ഉറപ്പിച്ച പോര്‍ട്ടുഗലും തമ്മിലുള്ള  മല്‍സരം സമനിലയിലായതോടെ പോര്‍ട്ടുഗലിന് നിലനില്‍പ്പിനായുള്ള ഒരവസരം കൂടി കൈവന്നിരിക്കുകയാണ്.  ഗ്രൂപ്പ് ജിയില്‍ യുഎസ്എയും പോര്‍ട്ടുഗലും തമ്മിലുള്ള മല്‍സരം അത്യന്തം വാശിയേറിയതായിരുന്നു.

കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ നാനിയിലൂടെ പോര്‍ട്ടുഗല്‍ ലീഡ് നേടി. ലീഡ് നേടിയെങ്കിലും പിന്നീട് കളി നിയന്ത്രിച്ചത് അമേരിക്കയായിരുന്നു. ഇതിനിടക്ക്  കളിയുടെ 44 ാം മിനിറ്റില്‍ നാനി വീണ്ടും തൊടുത്ത വിട്ട ഒരു ഷോട്ട് ബാറില്‍ തട്ടി മടങ്ങുകയും റീബൗണ്ട് ബോള്‍ എഡര്‍ വീണ്ടും അത് ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും അമേരിക്കന്‍ ഗോള്‍ കീപ്പര്‍ ടിം എവാര്‍ഡ് അത് കുത്തിയകറ്റി.

sameeksha-malabarinews

64 ാം മിനിറ്റല്‍ യുഎസ്സിന്റെ പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടായി.  ജര്‍മ്മന്‍ ജോണ്‍സ്  മനോഹരമായ ആ സമനിലഗോള്‍ നേടി.  പിന്നീട് കളി തീരാന്‍ 9 മിനിറ്റ് ബാക്കി നില്‍ക്കെ പോര്‍ട്ടുഗീസുകാരെ ഞെട്ടിച്ച് കൊണ്ട് യുഎസ് നായകന്‍ ക്ലിന്‍ഡ് ഡെംസി രണ്ടാമത്തെ ഗോള്‍ നേടി. പോസ്റ്റിന് സമാന്തരമായി പോകുകയായിരുന്ന പന്ത് നെഞ്ചുകൊണ്ട് നെറ്റിലേക്ക് തട്ടിയിടുകയായിരുന്നു ക്യാപ്റ്റന്‍.

പിന്നീട് ക്രിസ്റ്റിനോയും നാനോയുമെല്ലാം യുഎസ് ഗോള്‍മുഖത്തേക്ക് ഇരച്ച് കയറിയിട്ടും ഫലം കണ്ടില്ല. അധിക സമയമായി കിട്ടിയ അഞ്ച് നിമിഷം കഴിയാനിരിക്കെ അമേരിക്കക്കാര്‍ ഗ്യാലറികളില്‍ ആഘോഷവും തുടങ്ങി.  ഇതിനിടെ വലതു വശത്തുകൂടി പന്തുമായി ഓടിയിറങ്ങിയ ക്രിസ്റ്റിനോ റൊണാള്‍ഡോയുടെ  യുഎസ് ബോക്‌സിലേക്കുള്ള മഴവില്‍ ക്രോസ് വരേല തലകൊണ്ട് പരുക്കെ ചെത്തിയിട്ടപ്പോളാണ് പോര്‍ട്ടുഗലിന് ജീവന്‍ തിരിച്ചു കിട്ടിയത്.

ഈ ഗ്രൂപ്പില്‍ 4 പോയിന്റ് വീതം നേടിയ ജര്‍മ്മനിയും അമേരിക്കയുമാണ്  മുന്നില്‍. പോര്‍ട്ടുഗലിനും, ഘാനക്കും ഓരോ പോയിന്റ് വീതമാണ് ഉളളത്. ഒരു സമനില ജര്‍മ്മനിയേയും, യുഎസ്സി നേയും ഫ്രീ ക്വാര്‍ട്ടറില്‍ എത്തിക്കും.  എന്നാല്‍ പോര്‍ട്ടുഗലിനും, ഘാനക്കും വിജയം മാത്രം പോര ഭാഗ്യവും വേണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!