ബേബി രാജിയില്‍ നിന്ന് പിന്‍വാങ്ങി

m a babyതിരു : കേരള നിയമസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പിന്‍വാങ്ങി.  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് മല്‍സരിച്ച ബേബി താന്‍ നിലവില്‍ പ്രതിനിധീകരിക്കുന്ന  കുണ്ടറ മണ്ഡലത്തിലും പിന്നിലായതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നിയമസഭാംഗത്വം രാജി വെക്കണമെന്നായിരുന്നു  ബേബിയുടെ ആവശ്യം.  ബേബി രാജിവെക്കില്ലെന്ന്  സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിക്കുകയായിരുന്നു.

എംഎ ബേബിക്കെതിരെ  ചര്‍ച്ചയില്‍ സമിതിയംഗങ്ങള്‍ രൂക്ഷമായ വിമര്‍ശനം നടത്തിയെന്നാണ് സൂചന.  തെരഞ്ഞെടുപ്പ് പരാജയം വ്യക്തിപരമായ പരാജയമായി ചിത്രീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും എത്രയോ കമ്മ്യൂണിസ്റ്റ് നേതാക്കള്‍  തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ടെന്നും അവരൊന്നും തങ്ങളുടെ വ്യക്തിപരമായ തോല്‍വിയാണെന്ന് വാദിച്ചിട്ടില്ലെന്നും ചര്‍ച്ചയില്‍ പലരും എടുത്തു പറഞ്ഞു.  സംസ്ഥാന സമിതി യോഗം തിങ്കളാഴ്ചയും തുടരും.

Share news
error: Content is protected !!
Scroll to Top