Section

malabari-logo-mobile

നിരങ്ങി മൂളി അര്‍ജന്റീന പ്രീക്കാര്‍ട്ടറില്‍

HIGHLIGHTS : ബെലോ ഹൊറിസോന്റ: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ പിന്‍മുറക്കാരായ അര്‍ജന്റീനയെ ലോകഫുട്‌ബോളിന്റെ അടയാളപ്പെടുത്തലുകളില്‍ ഇടം കിട്ടാത്ത ...

നിരങ്ങി മൂളി അര്‍ജന്റീന പ്രീക്കാര്‍ട്ടറില്‍
ബെലോ ഹൊറിസോന്റ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ പിന്‍മുറക്കാരായ അര്‍ജന്റീനയെ ലോകഫുട്‌ബോളിന്റെ അടയാളപ്പെടുത്തലുകളില്‍ ഇടം കിട്ടാത്ത ഇറാന്റെ ചെങ്കുപ്പയക്കാര്‍ ഒന്നരമണിക്കുര്‍ വരിഞ്ഞുമുറിക്കിയപ്പോള്‍ ഫുട്‌ബോള്‍ എന്ന മനാഹരമായ ഗെയിം പ്രവചനാതീതമെന്നന്ന് ഓര്‍മ്മപ്പെടുത്തുകയായിരുന്നു.
കളിയുടെ തൊണ്ണുറ്റിയൊന്നാം മിനിറ്റില്‍ ലയണല്‍മെസ്സി ഒരു ഗോള്‍ നേടിയിരുന്നില്ലെങ്ങില്‍ അത് ഏഷ്യന്‍ഫുട്‌ബോളിന് മറ്റൊരു ചരിത്രമുഹൂര്‍ത്തം കൂടി സമ്മാനിക്കുമായിരുന്നു.

ഗോളക്കീപ്പര്‍ അലിറെന ഹജിഗിഗിയുടെ നേതൃത്വത്തില്‍ തീര്‍ത്ത് ഇറാനിയന്‍ പ്രതിരോധമതിലിനെ മറികടക്കാന്‍ കളിയിലെ ഭുരിപക്ഷം സമയവും അര്‍ജന്റീനക്കായില്ല. സമനിലക്ക് മാത്രമല്ല് ജയിക്കാന്‍ കൂടി ഇറാന്‍ കളിച്ചതോടെ മത്സരം മികച്ചതായി. ഇടയ്ക്കുമാത്രമാണെങ്ങിലും ഇറാന്റെ നീക്കങ്ങള്‍ ലക്ഷ്യബോധമുള്ളവയായിരുന്നു. ഗോളെന്നുറപ്പിച്ച ഇറാന്റെ മൂന്ന് അവസരങ്ങള്‍ ഗോള്‍കീപ്പര്‍ റൊമാരെയുടെ അവശ്വസനീയമായ പ്രകടനം കൊണ്ടു മാത്രമാണ് ഗോളല്ലാതായത്. അര്‍ജന്റീനയുടെ ബലഹീനത തുറന്നുകാണിക്കുന്നതായിരുന്നു ഈ മത്സരം. കൂടാതെ ഡിജാഗയെ പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ വെച്ച് വീഴ്ത്തിയതിന് പെനാല്‍ട്ടിക്കായി ഇറാനിയന്‍ കളിക്കാര്‍ പെനാല്‍ട്ടിക്കായി അലമുറയിട്ടിട്ടും റഫറി കണ്ണടച്ചതും അര്‍ജന്റീനക്ക് തുണയായി.

sameeksha-malabarinews

കളിയുടെ ആദ്യപകുതിയില്‍ അര്‍ജന്റീനസ്സായിരുന്നു മുന്‍തൂക്കം കൂടുതല്‍ സമയം ബോള്‍ കൈവശം വച്ചും മികച്ച പന്തടക്കത്തോടെ കളിക്കുകയും ചെയ്‌തെങ്ങിലും ഗോല്‍ നേടാന്‍ തക്ക ഒരു മുന്നേറ്റെ നടത്തായില്ല.

ഏതായാലും ഈ കളിയാണ് തങ്ങളുടെ ഇഷ്ടടീമിന്‍രെ കയ്യിലുള്ളതെങ്ങില്‍ അധികദൂരം മുന്നോട്ട് പോകാനാവില്ലെന്നാണ് ആരാധകര്‍ പോലും കരുതുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!