Section

malabari-logo-mobile

അങ്ങാടികളും, വീടുകളും ആരാധനാലയങ്ങളും അണുവിമുക്തമാക്കി പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍

HIGHLIGHTS : പരപ്പനങ്ങാടി: കൊവിഡ്-19 ജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കല്‍...

പരപ്പനങ്ങാടി: കൊവിഡ്-19 ജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കല്‍ യജ്ഞം ആരംഭിച്ചു. നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളിലെയും വീടുകളും പരിസരങ്ങളും അണുനശീകരണത്തിന് വിധേയമാക്കുകയും, അങ്ങാടികളും മറ്റും ശുചീകരിക്കല്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആരാധനാലയങ്ങളുടെ പരിസരം, മത്സ്യ മാംസ പച്ചക്കറി കടകള്‍, മറ്റു പൊതു സഥലങ്ങള്‍ എന്നിവയും ഇവയുടെ പരിസര പ്രദേശങ്ങളുമാണ് ഫൗണ്ടേഷന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കുന്നത്.

ആരോഗ്യ വകുപ്പിന്റെയും ഡോക്ടര്‍മാരുടെയും നിര്‍ദേശ പ്രകാരം കയ്യുറയും മാസ്കും  മറ്റു സുരക്ഷാ സംവിധാനങ്ങളും ഫൗണ്ടേഷന്റെ പ്രത്യേക കോട്ടും ധരിച്ചാണ് ശുചീകരണത്തിന് മുന്നിട്ടിറങ്ങുന്നത്.

sameeksha-malabarinews

കടവത്ത് സൈതലവി, നൗഷാദ് മേലേവീട്ടില്‍, സജീര്‍ കോണിയത്ത്, അലി കുന്നുമ്മല്‍, സി പി സുബൈര്‍ മാസ്റ്റര്‍, സലാം പരപ്പനങ്ങാടി, ശുഹൈബ് ബിന്‍സി, എന്‍ കെ ഇസ്ഹാഖ്, ശംസു കോണിയത്ത്, നിഷാദ് മടപ്പള്ളി, സി പി ഹാരിസ്, കോനാരി ബാവ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!