വള്ളിക്കുന്ന് : മൃഗാശുപത്രി അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചു ഡിവൈഎഫ് ഐ അരിയല്ലൂര്‍ മേഖല കമ്മിറ്റി മൃഗാശുപത്രിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി..
ആശുപത്രിയിലെ ഡോക്ടറുടെയും മറ്റു ജീവനക്കാരുടെയും അനാസ്ഥയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പ്രതിഷേധ സമരം സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം വിനീഷ് പാറോല്‍ ഉത്ഘാടനം ചെയ്തു..
മൃഗാശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മേഖല സെക്രട്ടറി അഖില്‍ മംഗലശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സനീഷ് പള്ളിയാളി അധ്യക്ഷത വഹിച്ചു



