Section

malabari-logo-mobile

സലീം രാജിന്റെ ഭൂ ഇടപാടുകള്‍ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സ് ആരുടേത്; ഹൈക്കോടതി

HIGHLIGHTS : കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന്റെ ഭൂമി ഇടപാടുകള്‍ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സ് എന്തെന്ന് ഹൈക്കോടതി.

imagesകൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന്റെ ഭൂമി ഇടപാടുകള്‍ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സ് എന്തെന്ന് ഹൈക്കോടതി. ഒരു കോണ്‍സ്റ്റബിള്‍ മാത്രമായ സലീം രാജ് ആരുടെ ബിനാമിയാണെന്നും ഹരജിക്കാരുടെ വാദത്തിനിടെ കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം കടകംപള്ളി വില്ലേജില്‍ 250 ഓളംകോടി രൂപയുടെ ഭൂമി ഇടപാടിനുള്ള കരാറുകളാണ് ഉണ്ടാക്കിയത്. ഈ കരാര്‍ ഒപ്പു വച്ച കളമശ്ശേരി സ്വദേശിയായ മജീദിനും പ്രത്യേക വരുമാന മാര്‍ഗമൊന്നും ഇല്ലെന്നും ഇടപാടിനു പിന്നില്‍ കോടികളുടെ ആസ്തിയുള്ളവാരാണെന്നും ഹരജിക്കാരന്‍ വാദിച്ചപ്പോളാണ് കോടതിയുടെ നിരീക്ഷണം. പണം ചിലവഴിക്കുന്നത് സലീം രാജ് മുഖേനയാണെന്നും ഇയാള്‍ വന്‍ ബിനാമിയാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. സലിം രാജിന്റെ ഭാര്യക്ക് ലാന്റ് റവന്യൂ കമ്മീഷണര്‍ ഓഫീസിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ് തട്ടിപ്പിന് പുതു ജീവന്‍ ഉണ്ടായതെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സലീം രാജിന്റെ ഭാര്യയുടെ സ്ഥലമാറ്റ ഉത്തരവ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ കൈമാറി.

sameeksha-malabarinews

150 ഓളം കുടുംബങ്ങളുടെ കൈവശമുള്ള ഭൂമി തട്ടിയെടുക്കാനാണ് സലീം രാജും സംഘവും ശ്രമിച്ചതെന്നും ഇതിനായി റവന്യൂ രേഖകളില്‍ തിരിമറി നടത്തിയിട്ടുണ്ടെന്നും രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഹര്‍ജി വാദം വിശദീകരിച്ചു. കേസില്‍ വെള്ളിയാഴ്ചയും വാദം തുടരും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!