ചെറുകാട് അവാര്‍ഡ് കെപിഎസി ലളിതക്ക്

kpsc lalithaപെരിന്തല്‍മണ്ണ : ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡ് നടി കെപിഎസി ലളിതയുടെ ‘കഥ തുടരും’ എന്ന ആത്മകഥക്ക്. നവംബര്‍ 10 ന് പെരിന്തല്‍മണ്ണയില്‍ നടക്കുന്ന ചടങ്ങ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.

പതിനായിരം രൂപയും പ്രശസ്തി പത്രവും ഉള്‍പെടുന്നതാണ് അവാര്‍ഡ്.

പ്രൊഫ. വി സുകുമാരന്‍, അശോകന്‍ ചരുവില്‍, ഡോ. കെപി മോഹനന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

 

Share news
error: Content is protected !!
Scroll to Top