Section

malabari-logo-mobile

അറബി കല്ല്യാണം യത്തീംഖാനക്കതിരെ നിയമപടിയില്ല

HIGHLIGHTS : കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുഎ ഇ പൗരന് വിവാഹം ചെയ്തുകൊടുത്ത കേസില്‍ യത്തിംഖാനക്കെതിരെ നിയപനടപടിയില്ല. വിവാഹനടത്തപ്പിന് കൂട്ടു...

images (1)കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുഎ ഇ പൗരന് വിവാഹം ചെയ്തുകൊടുത്ത കേസില്‍ യത്തിംഖാനക്കെതിരെ നിയപനടപടിയില്ല. വിവാഹനടത്തപ്പിന് കൂട്ടു നിന്ന കുറ്റിച്ചിറ സിയസ്‌കോ യത്തീംഖാനക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപിയൊന്നു എടുത്തിട്ടില്ല. ഇവര്‍ക്കെതിരെ നിയമോപദേശം തേടിയിരിക്കുകയാണെന്ന് കലക്ടര്‍ പറഞ്ഞു.

അതേ സമയം യത്തീംഖാനയുടെ ലൈസന്‍സ് റദ്ധാക്കുമെന്ന് ജില്ലാ സാമൂഹ്യ ക്ഷേമ വകുപ്പ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കലക്ടര്‍ക്ക് കത്ത് നല്‍കിയത്.

sameeksha-malabarinews

ജൂണ്‍ 13 നാണ് യുഎഇ സ്വദേശിയായ ജാസീം മുഹമ്മദ് അബ്ദുള്‍ കരീമിന് കോഴിക്കോട്ട് സിയസ്‌കോ യത്തിംഖാനയില്‍ പഠിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു കൊടുത്തത്. എന്നാല്‍ 15 ദിവസം മാത്രം പെണ്‍കുട്ടിയെ ഒപ്പം താമസിപ്പിച്ച ശേഷ് ഇയാള്‍ വിദേശത്തക്ക് കടക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!