കടല്‍കൊലകേസ് എന്‍ഐഎ നിലപാടിനെതിരെ ആഭ്യന്തര മന്ത്രാലയം

ItalianCommandosദില്ലി : കടല്‍കൊലകേസില്‍ എന്‍ഐഎ നിലപാടിനെതിരെ ആഭ്യന്തര മന്ത്രാലയം. എന്‍ഐഎ സംഘത്തെയും ജില്ലയിലേക്ക് അയക്കാനുള്ള തീരുമാനം മാറ്റിവെച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ തീരുമാനം.

ആഭ്യന്തര മന്ത്രാലയം അറ്റോര്‍ണി ജനറലിനോടും നിയമ മന്ത്രാലയത്തോടും അഭിപ്രായം തേടി 4 സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ ഇറ്റലിയില്‍ പോകാനായിരുന്നു എന്‍ഐഎയുടെ തീരുമാനം. എന്നാല്‍ മൊഴി നല്‍കാന്‍ ഹാജരാകാനുള്ള നിര്‍ദ്ദേശം സാക്ഷികള്‍ തള്ളിയ സാഹചര്യത്തിലായിരുന്നു ഇറ്റലിയിലേക്ക് പോകാന്‍ എന്‍ഐഎ തരുമാനിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള ആനാവശ്യമായ കീഴ്‌വഴക്കം ഉണ്ടാക്കേെണ്ടന്ന അഭിപ്രായമാണ് ആഭ്യന്തര മന്ത്രാലയത്തിന്.

രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകാതിരിക്കാന്‍ ബദല്‍ മാര്‍ഗം തേടണമെന്നാണ് നിയമ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേസമയം നിര്‍ണയാകമായ സാക്ഷി മൊഴികള്‍ ലഭിക്കാതിരുന്നതിനാല്‍ 6 മാസമായി അനേ്വഷണം വഴിമുട്ടി നില്‍ക്കുകയായിരുന്നു. സാക്ഷി മൊഴിയില്ലാത്തതിനാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനും എന്‍ഐയ്ക്ക് കഴിഞ്ഞില്ല.

 

Share news
error: Content is protected !!
Scroll to Top