Section

malabari-logo-mobile

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഭാരതരത്‌ന സമ്മാനിച്ചു

HIGHLIGHTS : ദില്ലി : രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുക്കറിനും പ്രമുഖ ശാസ്ത്രജ്ഞനായ സിഎന്‍ആര്‍ റാവുവിനും...

Sachin_Tendulkarദില്ലി : രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുക്കറിനും പ്രമുഖ ശാസ്ത്രജ്ഞനായ സിഎന്‍ആര്‍ റാവുവിനും സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ഇവര്‍ക്ക് പുരസ്‌കാരം നല്‍കി.

ക്രിക്കറ്റിലൂടെ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് സച്ചിന് ഭാരതരത്‌ന നല്‍കിയത്. ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായികതാരം, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നീ റിക്കാര്‍ഡുകളും ഇനി സച്ചിന് സ്വന്തം.

sameeksha-malabarinews

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായിരുന്ന സിഎന്‍ആര്‍ റാവു ലോക രസതന്ത്ര ശാസ്ത്ര ശാഖക്ക് ഇന്ത്യയുടെ സംഭാവനയാണ്. 45 പുസ്തകങ്ങളും, 1400 ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേശക കൗണ്‍സില്‍ മേധാവിയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!