കേരളം ഫൈനല്‍ റൗണ്ടിലേക്ക് പൊരുതി കയറി

ചെന്നൈ : നിര്‍ണായക മല്‍സരത്തില്‍ കരുത്തരായ കര്‍ണ്ണാടകയെ 3-2 ന് മറികടന്ന് കേരളത്തിന്റെ ചുണകുട്ടികള്‍ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് ബര്‍ത്ത് നേടി. ഫൈനല്‍ റൗണ്ടിലെത്താന്‍ വിജയം മാത്രം മുന്നിലുണ്ടായിരുന്ന കേരളാ ടീം ഇഞ്ചോടിഞ്ച് പൊരുതിയാണ് വിജയം കൈവരിച്ചത്.

കളി നിശ്ചിത സമയവും കഴിഞ്ഞ് ഇഞ്ചൊറി സമയം 4 മിനിറ്റും കഴിഞ്ഞതിനു ശേഷമായിരുന്നു രണ്ട് ഗോളടിച്ച് കേരളത്തിന്റെ നാടകീയമായ തിരിച്ചു വരവ്. ആദ്യഗോളും മാച്ചിന്റെ വിജയഗോളും ഷിബിന്‍ലാല്‍ സ്വന്തം പേരില്‍ കുറിച്ചു. കേരളത്തിന് വിജയത്തിലേക്കുള്ള അവസാന മിനുറ്റുകളില്‍ സ്‌കോച്ച് ശ്രീധരന്‍ നടത്തിയ ചില പരീക്ഷണങ്ങളാണ് വിജയത്തിലെത്തിച്ചത്. പരാജയം സംഭവിക്കുമെന്ന് എല്ലാവരും ഉറച്ചു നിന്ന സമയത്താണ് ശ്രീധരന്‍ ആ നീക്കം നടത്തിയത്. മദ്ധ്യ നിലയില്‍ നന്നായി കളിച്ചുകൊണ്ടിരുന്ന പ്രസൂണിന് പകരം സ്‌ട്രൈക്കര്‍ സുഹൈര്‍ കളത്തിലെത്തി. ഇതോടെ 4-4-2 എന്ന ശൈലി മാറ്റി കേരളം 4-3-3 എന്ന ശൈലിയില്‍ ആക്രമണം തുടങ്ങി. ഏക സ്‌ട്രൈക്കറായ നസറുദ്ദീന്‍ കൂടി മൈതാനത്തേക്ക് ഇറങ്ങിയതോടെ കേരളം 4-2-4 എന്ന വിന്യാസത്തിലായി കളി.

ഗോളടിച്ചത് ഉസ്മാനും ഷിബിന്‍ലാലും ആണെങ്കിലും കേരളത്തിന്റെ മിന്നുന്ന താരമായത് പ്രസൂണായിരുന്നു.

Share news
error: Content is protected !!
Scroll to Top