സര്‍ഗാത്മ പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുഞ്ചന്‍പറമ്പില്‍ സമാന്തര കവിയരങ്ങ് നടത്തും

Thunjan parambu 002തിരൂര്‍ : ദക്ഷിണേന്ത്യന്‍ കാവേ്യാത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളില്‍ നിന്നും വര്‍ഷങ്ങളായി ഒരു കൂട്ടം സാഹിത്യകാരന്‍മാരേയും കലാകാരന്‍മാരേയും തഴയുന്നതില്‍ പ്രതിഷേധിച്ച് ‘പലര്‍മ’ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ മുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സമാന്തര കവിയരങ്ങും കൂട്ടായ്മയും സംഘടിപ്പിക്കുന്നു. തുഞ്ചന്‍ സാംസ്‌കാരിക സമിതിയുടെ പ്രവര്‍ത്തനങ്ങളോട് രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്. സമിതിയുടെ പ്രവര്‍ത്തനം സ്വജന പക്ഷപാധിത്യം നിറഞ്ഞതും ജനാധിപത്യ വിരുദ്ധവുമാണെന്ന് പലര്‍മ ഭാരവാഹികള്‍ ആരോപിച്ചു. പലര്‍മ സാംസ്‌കാരി വേദിയുടെ മുഖ്യ ആവശ്യം വരുന്ന ദക്ഷിണേന്ത്യന്‍ കാവേ്യാത്സവത്തില്‍ കവിതക്കായി ഒരു പകല്‍ ‘കാവ്യപകല്‍’ നേടിയെടുക്കുക എന്നുള്ളതാണ്.

നാളത്തെ സമാന്തര കവിയരങ്ങ് ഗുരുവായൂരമ്പലത്തില്‍ നിന്നും ഇലത്താളം വായിക്കുന്നതില്‍ നിന്ന് ജാതി പേരില്‍ വിലക്ക് നേരിടേണ്ടി വന്ന കലൂര്‍ ബാബു ഉദ്ഘാടനം ചെയ്യും. കവിയരങ്ങിനും സാംസ്‌കാരിക കൂട്ടായ്മക്കും കല്പറ്റ നാരായണന്‍,ടിപി രാജീവന്‍, കുരീപുഴ ശ്രീകുമാര്‍, രാവുണ്ണി, കെഇഎന്‍, വിആര്‍ സുധീഷ്, എപി അഹമ്മദ്, കുഴൂര്‍ വില്‍സണ്‍, അമ്മു ദീപ, പത്മ ബാബു തുടങ്ങിയവരും നിരവധി യുവകവികളും സാംസ്‌കാരിക പ്രവര്‍ത്തകരും ഒത്തു ചേരുമെന്ന് സാംസ്‌കാരിക വേദി പ്രസിഡന്റ് ഉസ്മാന്‍ മുഹമ്മദും, ശ്രീജിത്ത് അരിയല്ലൂരും അറിയിച്ചു.

ഇടതുപക്ഷ ആഭിമുഖ്യമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് മുന്‍തൂക്കമുള്ള തുഞ്ചന്‍ സ്മാരക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇടതുപക്ഷ ആഭിമുഖ്യമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തുന്നത് വരും ദിവസങ്ങളില്‍ സാംസ്‌കാരിക രംഗത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

 

Share news
error: Content is protected !!
Scroll to Top