Section

malabari-logo-mobile

വിതുര കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

HIGHLIGHTS : കോട്ടയം : വിതുര പെണ്‍വാണിഭ കേസില്‍ ഉള്‍പ്പെട്ട അവശേഷിക്കുന്ന രണ്ട് പ്രതികളെ കൂടി വെറുതെ വിട്ടു. ഇതോടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും കുറ്റവ...

കോട്ടയം : വിതുര പെണ്‍വാണിഭ കേസില്‍ ഉള്‍പ്പെട്ട അവശേഷിക്കുന്ന രണ്ട് പ്രതികളെ കൂടി വെറുതെ വിട്ടു. ഇതോടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും കുറ്റവിമുക്തരായി.

രണ്ട് ഘട്ടങ്ങളിലായി കോടതി പരിഗണിച്ച 15 കേസുകളിലെ 20 പ്രതികളെയും കോടതി വെറുതെ വിട്ടു. വിചാരണക്കിടെ പെണ്‍കുട്ടി പ്രതികളെ തിരിച്ചറിയാത്തതിനാലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. കോട്ടയം പ്രതേ്യക കോടതിയുടേതാണ് ഉത്തരവ്.

sameeksha-malabarinews

കേസില്‍ ഇരുപത് പ്രതികളാണ് ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ ഒന്നാം പ്രതി സുരേഷ് അടക്കമുള്ള ആറ് പേര്‍ ഇപ്പോഴും ഒളിവിലാണ്. ചൊവ്വാഴ്ച്ച ഈ കേസിലെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ജേക്കബ് മുത്തേടന്‍, മാജന്‍, അസീസ് എന്നിവരെയാണ് വെറുതെ വിട്ടത്.

ഈ കേസിലെ പ്രധാന പ്രതികളായിരുന്ന മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെസി പീറ്ററടക്കം ആറ് പ്രതികളെ പ്രതേ്യക കോടതി ജഡ്ജി എസ് ഷാജഹാന്‍ കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. കേസിലെ പ്രതിയായ മുന്‍ ഡിവൈഎസ്പി മുഹമ്മദ് ബഷീറിനെയും നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

തനിക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്തും മറ്റ് തെളിവുകള്‍ ഇല്ലാത്തതിനാലുമാണ് ഇവരെ കോടതി വെറുതെ വിട്ടത്.

1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് കേസ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!