മമ്പുറത്ത് പള്ളിപ്പറമ്പില്‍ ഖബറിടം പൊളിച്ച നിലയില്‍

mampuram copyതിരൂരങ്ങാടി : മമ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ 17 ദിവസം മുമ്പ് മൃതദേഹം അടക്കം ചെയ്ത ഖബറിടം പൊളിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തി. മമ്പുറം വെട്ടത്ത് പീടിക സ്വദേശി ബിയ്യാത്തു ഹജ്ജുമ്മ (72) എന്നിവരുടെ ഖബറിടമാണ് രാത്രിയുടെ മറവില്‍ ആരോ പൊളിച്ചുനീക്കിയത്. ഇന്ന് രാവിലെ 7 മണിയോടെ പള്ളിപ്പറമ്പില്‍ പ്രാര്‍ത്ഥനക്കെത്തിയവരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പള്ളി അധികാരികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തിരൂരങ്ങാടി സിഐ അനില്‍ ബി റാവുത്തര്‍, അഡീഷണല്‍ തഹസില്‍ദാര്‍ മെഹറ അലി എന്‍എം, ഏആര്‍ നഗര്‍ വില്ലേജ് ഓഫീസര്‍ പിവി ദീപ, എസ്‌ഐ സുനില്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹം അടക്കം ചെയ്തിരുന്നിടത്ത് രണ്ടടിയോളം മണ്ണ് മാന്തിയെടുത്ത നിലയിലാണ് കാണപ്പെട്ടത്. മൃതദേഹത്തില്‍ മണ്ണാകാതിരിക്കാന്‍ പാകിയിരുന്ന ഏഴോളം ഹുരുഡീസ് ബ്ലോക്കുകള്‍ മാന്തി പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍ മൃതദേഹത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. പിന്നീട് അധികൃതര്‍ ബന്ധുക്കളെ വിളിച്ച് വരുത്തി ഇത് ഉറപ്പുവരുത്തിയശേഷം മൃതദേഹം വീണ്ടും മറവ് ചെയ്യുകയായിരുന്നു.

mamburam

സംഭവത്തെ കുറിച്ച് പോലീസ് അനേ്വഷണം ആരംഭിച്ചു കഴിഞ്ഞു. താനൂര്‍ സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടന്നാണ് സൂചന. ഇയാള്‍ മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് റിപ്പോര്‍ട്ടുണ്ട്.

 

 

 

Share news
error: Content is protected !!
Scroll to Top