തിരൂരില്‍ കത്തിയമരുന്ന വീട്ടില്‍ നിന്ന് യുവാവ് 80 കാരിയെ രക്ഷിച്ചു

തിരൂര്‍ : വീട് പൂര്‍ണ്ണമായും കത്തിയമരുന്നതിനിടയില്‍ അഗ്നികുണ്ടത്തിലേക്ക് ഓടികയറിയ യുവാവ് തന്റെ ജീവന്‍ പണയ് വെച്ച് 80 കാരിയെ അത്ഭുതകരമായി രക്ഷിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പച്ചാട്ടിരിയിലെ 80 കാരിയായ കെട്ടേക്കാട് എരഞ്ഞിപറമ്പില്‍ ഉമ്മാത്തുമ്മയുടെ ജീവനാണ് തന്റെ പേരക്കുട്ടിയുടെ മനസാന്നിദ്ധ്യമുള്ള പ്രവര്‍ത്തനത്താല്‍ തിരിച്ചു കിട്ടിയത്.

ഉമ്മാത്തുമ്മ തന്റെ ഓലവീട്ടില്‍ തനിച്ചാണ് താമസം. ഇന്നലെ രാവിലെ വീട് കത്തുന്നത് കണ്ട് ഓടിയെത്തിയ ഉമ്മാത്തുമ്മയുടെ മകന്റെ മകനായ ബാവുട്ടി കത്തിയമരുന്ന വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. വീടിനുള്ളില്‍ രക്ഷപ്പെടാനാകാതെ കുടുങ്ങിയ ഉമ്മാത്തുമ്മയെ കോരിയെടുത്ത് ബാവുട്ടി പുറത്തേക്ക് ഓടുകയായിരുന്നു.

സാരമായി പരിക്കേറ്റ ഉമ്മാത്തുമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാവുട്ടിക്ക് നിസാര പരിക്കുകളുണ്ട്.

 

Share news
error: Content is protected !!
Scroll to Top