വേങ്ങര : പതിനാലു വയസ്സുകാരിയായ മകളെ ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് വേങ്ങര ചാലില്‍ കുണ്ട് സ്വദേശി ചെനക്കല്‍ വീട്ടില്‍ അബ്ദുള്‍ മജീദ് (49) നെ പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര ഗ്രാമ പഞ്ചായത്ത് കൗമാരകാര്‍ക്ക് വേണ്ടി നടത്തിയ ബോധവല്‍ക്കരണ ക്ലാസില്‍ പെണ്‍കുട്ടി തന്നെയാണ് പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം അധികൃതരോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും വേങ്ങര പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണെന്ന് അറിഞ്ഞ പിതാവ് കോയമ്പത്തൂരലിലേക്ക് മുങ്ങുകയായിരുന്നു.
പിന്നീട് വീണ്ടും വേങ്ങരയിലെത്തിയ പ്രതിയെ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. തുടര്‍ന്ന് മജീദിനെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മലപ്പുറം സിഐ ടി വി വിജയനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എഎസ്‌ഐമാരായ ഉമ്മര്‍ മേമന, മുരളി സിപിഒമാരായ ബിനു, രാമദാസ് എന്നിവരുമുണ്ടായിരുന്നു.



