Section

malabari-logo-mobile

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദേശീയപാതയില്‍ സുരക്ഷിത ഇടനാഴി ഒരുക്കി മോട്ടോര്‍ വാഹന വകുപ്പ്.

HIGHLIGHTS : തിരൂരങ്ങാടി: ശബരിമല തീര്‍ഥാടനകാലം തുടങ്ങി നിരത്തില്‍ വാഹനങ്ങളുടെ തിരക്കുകള്‍ ആരംഭിച്ചതോടെ സുരക്ഷാക്രമീകരണം ശക്തിപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് എ...

തിരൂരങ്ങാടി: ശബരിമല തീര്‍ഥാടനകാലം തുടങ്ങി നിരത്തില്‍ വാഹനങ്ങളുടെ തിരക്കുകള്‍ ആരംഭിച്ചതോടെ സുരക്ഷാക്രമീകരണം ശക്തിപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ശബരിമല തീര്‍ത്ഥാടനത്തിനായി മറുനാട്ടില്‍ നിന്ന് എത്തുന്നവരേയും വാഹനങ്ങളെയും സുരക്ഷിതമായി ജില്ല കടത്തിവിടുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സുരക്ഷിത ഇടനാഴി (സേഫ് കോറിഡോര്‍ ) പദ്ധതിക്കാണ് ഇന്നുമുതല്‍ തുടക്കം കുറിച്ചത്.

ദേശീയപാതയില്‍ രാമനാട്ടുകര മുതല്‍ ചങ്കുവെട്ടി വരെയും ചങ്കുവെട്ടി മുതല്‍ കുറ്റിപ്പുറം വരെയും കുറ്റിപ്പുറം മുതല്‍ ചങ്ങരംകുളം വരെ മൂന്ന് ഭാഗങ്ങളായി തിരിച്ച മേഖലയില്‍ 24 മണിക്കൂറും മൂന്ന് സ്‌ക്വാഡുകള്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കും.കോട്ടക്കല്‍ ചങ്കുവെട്ടി പറമ്പിലങ്ങാടി കേന്ദ്രീകരിച്ചാണ് കണ്‍ട്രോള്‍ റൂം. ഇവിടേക്ക് 8547639110 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലേക്ക് വിളിച്ചു കഴിഞ്ഞാല്‍ ഉടന്‍ വേണ്ട സഹായമെത്തിക്കും. അപകടങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

sameeksha-malabarinews

ആശുപത്രി, ആംബുലന്‍സ്, സര്‍വീസ് സ്റ്റേഷന്‍, ഇറ്റാച്ച്, ജെസിബി, ടയര്‍ പഞ്ചര്‍, മറ്റു വാഹനങ്ങളുടെ ബദല്‍ സംവിധാനം ആവശ്യമെങ്കില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകരുടെ സഹായം, തുടങ്ങി വിവിധ സേവനങ്ങള്‍ ഈ മണ്ഡലകാലത്ത് ഒരുക്കിയിട്ടുണ്ട്. കൂടാതെ അനധികൃത പാര്‍ക്കിങ്, അപകടകരമായ സമയത്തുള്ള പാര്‍ക്കിങ്, തുടങ്ങിയ ഒഴിവാക്കിയിട്ടുണ്ട്. എല്ലാ അത്യാവശ്യ സഹായങ്ങള്‍ക്ക് വേണ്ടിയുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ദേശീയപാതയില്‍ വിവിധഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം എന്‍ഫോഴ്‌സ്‌മെന്റ് ജില്ല ആര്‍ ടി ഒ ടി ജി ഗോഗുല്‍ നിര്‍വഹിച്ചു .

ജില്ലയില്‍ ആദ്യമായാണ് തീര്‍ത്ഥാടനകാലത്ത് ഇത്തരമൊരു സൗകര്യമൊരുക്കി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മാതൃകയാക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതോടപ്പം തന്നെ ജില്ലയിലെ പ്രധാന തിരക്കുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യംവെച്ചാണ് സൗകര്യങ്ങള്‍ ഒരുക്കിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ ആര്‍ ടി ഒ ടി ജി ഗോകുല്‍ പറഞ്ഞു.കൂടാതെ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ബുദ്ധിമുട്ട് സംഭവിക്കുകയാണെങ്കില്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പൊതുജനങ്ങള്‍ അവര്‍ക്ക് കൈമാറി സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!