Section

malabari-logo-mobile

സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തില്‍ ജലീലിന്റെ ഇടപെടലിന് കൂടുതല്‍ തെളിവുകള്‍

HIGHLIGHTS : തിരുവനന്തപുരം: സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തില്‍ ഉന്നതവിദ്യഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഇടപെട്ടുവെന്നതിന് കൂടുതല്‍ തെളിവുകള്‍. സര്‍വകലാശാല...

തിരുവനന്തപുരം: സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തില്‍ ഉന്നതവിദ്യഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഇടപെട്ടുവെന്നതിന് കൂടുതല്‍ തെളിവുകള്‍. സര്‍വകലാശാല അദാലത്തുകളില്‍ മന്ത്രി നിയമവിരുദ്ധമായി ഇടപെട്ടുവെന്നതിനാണ് തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. അദാലത്ത് പരിഗണിച്ച ശേഷം തീര്‍പ്പാക്കാത്ത ഫയലുകള്‍ കെ ടി ജലീലിന് നല്‍കണമെന്ന് ഉത്തരവിറക്കി.

ഇറക്കിയ ഉത്തരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വൈസ് ചാന്‍സലര്‍മാരും മറച്ചുവെച്ചു. ഇതെതുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന ഫയലുകളില്‍ ഇടപെടുന്നതില്‍ ദുരൂഹത വര്‍ധിക്കുകയാണ്. മന്ത്രിക്ക് അദാലത്തുകളില്‍ പങ്കെടുക്കാന്‍ സാധിക്കും. അതെസമയം സര്‍വകലാശാല പൂര്‍ണ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളാണ്. എന്നാല്‍ മന്ത്രി ഇടപെടുന്നതോടെ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്നതാണ് ഈ നടപടി.

sameeksha-malabarinews

കൊല്ലം ടി കെ എം എന്‍ജിനിയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയെ മന്ത്രി അദാലത്തില്‍ ഇടപെട്ട് ജയിപ്പിച്ചെന്നായിരുന്നു പരാതി.

മാര്‍ക്ക് ദാനവിവാദവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയ്ക്ക് തെറ്റ് പറ്റിയെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് ഖാന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ കെ.ടി ജലീലിന് സംഭവത്തില്‍ പങ്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!