മൊബൈല്‍ നമ്പര്‍ 3 മുതല്‍ 5 ദിവസത്തിനുള്ളില്‍ പോര്‍ട്ട് ചെയ്യാം;ട്രായ്

ദില്ലി: മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ മാത്രം മതിയെന്ന് ട്രായ്.ടെലികോം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി(ഏഴാം ഭേദഗതി) ചട്ടങ്ങള്‍ ട്രായ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ മാത്രം മതിയെന്ന് ട്രായ്.ടെലികോം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി(ഏഴാം ഭേദഗതി) ചട്ടങ്ങള്‍ ട്രായ് ഭേദഗതി ചെയ്തതോടെയാണ് ഈ പുതിയ സൗകര്യം ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ തുടങ്ങുന്നത്.

പുതിയ ഭേദഗതി ഡിസംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു സര്‍ക്കിളില്‍ നിന്ന് മറ്റൊരു സര്‍ക്കിളിലേക്ക് പോര്‍ട്ട് ചെയ്യാനും കോര്‍പ്പറേറ്റ് കണക്ഷനുകളുടെ പോര്‍ട്ടിംഗ് അപേക്ഷകള്‍ക്ക് 5 ദിവസമാണ് വേണ്ടി വരിക. അതെസമയം ഒരു സര്‍വീസ് ഏരിയക്കുള്ളിലുള്ള വ്യക്തഗത പോര്‍ട്ടിംഗ് അപേക്ഷകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് ഭേദഗതി ചെയ്ത നിയമം അനുശാസിക്കുന്നു. തെറ്റായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വരിക്കാരുടെ അപേക്ഷ നിരസിക്കുന്ന ടെലിക്കോം സേവന ദാതാക്കളില്‍ നിന്നും 10,000 രൂപ പിഴ ഈടാക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നമ്പര്‍ പോര്‍ട്ട് ചെയ്യുമ്പോള്‍ ഉപയോക്താവിന് ലഭിക്കുന്ന യുണീക്ക് പോര്‍ട്ടിംഗ് കോഡ് (യുപിസി)ഇനി മുതല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സര്‍വീസ് പ്രൊവൈഡര്‍ ആയിരിക്കും അയക്കുക. നിലവില്‍ 1900 ത്തിലേക്ക് പോര്‍ട്ട് എന്ന് ടൈപ്പ് ചെയ്ത് അയക്കുമ്പോഴാണ് യുപിസി ലഭ്യമാകുക. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പോര്‍ട്ടിംഗ് പ്രക്രിയ സുഗമമാകുമെന്നും മൊബൈല്‍ വരിക്കാര്‍ക്ക് ഇത് ഏറെ ഉപകാരമായിരിക്കുമെന്നും ട്രായി വ്യക്തമാക്കി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •