Section

malabari-logo-mobile

ഉന്നാവോ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

HIGHLIGHTS : ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ ലൈംഗിക അതിക്രമത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കു...

 ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ ലൈംഗിക അതിക്രമത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഞ്ചുപേരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിക്ക് നേരെ അക്രമം നടത്തിയത്. ഇതില്‍ മൂന്ന് പേരെ പിടികൂടയതായി പോലീസ് പറയുന്നു. തനിക്ക് ജീവന് ഭീഷണിയുള്ളതായി പെണ്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. പെണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ പ്രതിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്.

sameeksha-malabarinews

പെണ്‍കുട്ടിയുടെ അച്ഛന്റെ ഗ്രാമമായ ഉന്നാവില്‍ വെച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് ഒരു സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഈ രംഗങ്ങള്‍ പ്രതികള്‍ ചിത്രീകരിച്ചതായും പെണ്‍കുട്ടി പറഞ്ഞിരുന്നു. ഉന്നാവില്‍ തന്നെ ഇത്തരമൊരു പരാതി റജിസ്റ്റര്‍ ചെയ്താല്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് പെണ്‍കുട്ടി കോടതിയില്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് സമീപത്തെ റായ്ബറേലി ജില്ലയിലാണ് ഈ ബലാത്സംഗ കേസ് റജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റലായെങ്കിലും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!