Section

malabari-logo-mobile

കര്‍ണാടകയില്‍ പതിനഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

HIGHLIGHTS : ബംഗളൂരു: കര്‍ണാടകയില്‍ പതിനഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. അയോഗ്യരാക്കിയ പതിനഞ്ച് എംഎല്‍എമാരുടെ മണ്ഡലത്തിലേക്കാണ് തെരഞ്ഞെടുപ്പ്...

ബംഗളൂരു: കര്‍ണാടകയില്‍ പതിനഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. അയോഗ്യരാക്കിയ പതിനഞ്ച് എംഎല്‍എമാരുടെ മണ്ഡലത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അത്താനി, ശിവാജി നഗര്‍, വിജയനഗര, യെല്ലാപൂര്‍, ഗോകക്, ഹിരെകേരൂര്‍, ഹോസകോട്ടെ, ചിക്ബല്ലാപൂര്‍, കൃഷ്ണരാഹപേട്ട, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂര്‍, ഹുനസുരു, കാഗ്‌വാഡ്, കെ ആര്‍ പുര, യശ്വന്ത്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ബിഎസ് യെദിയൂരപ്പയ്ക്ക് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ 15 മണ്ഡലങ്ങളില്‍ ആറിടത്തെങ്കിലും ജയിച്ചാല്‍ മാത്രമെ സര്‍ക്കാരിനെ നിലര്‍ത്താന്‍ സാധിക്കു എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം ജെ ഡി എസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വര നേരത്തെ പറഞ്ഞിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!