Section

malabari-logo-mobile

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ സുരക്ഷിതം; പരീക്ഷിച്ചവരില്‍ ആന്റി ബോഡി

HIGHLIGHTS : Russian vaccine safe

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ സുക്ഷിതമാണെന്ന റിപ്പോര്‍ട്ടുമായി മെഡിക്കല്‍ ജേണലായ ലാന്‍സൈറ്റ്. റഷ്യയിലെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സ്പുട്‌നിക് 5 വാക്‌സിന് ശക്തമായ രോഗപ്രതിരോധശേഷി ഉണ്ടാക്കാന്‍ കഴിഞ്ഞതായാണ് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

76 പേരിലാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയത്. വാക്‌സിന്‍ പ്രയോഗിച്ചവരിലെല്ലാം തന്നെ 21 ദിവസത്തിനുള്ളില്‍ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടു. ആര്‍ക്കും ശാരീരികബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല.

sameeksha-malabarinews

42 ദിവസമായി വാക്‌സിന്‍ നല്‍കിയവരെ നിരീക്ഷിച്ചുവരികയാണ്. ഈ ദിവസങ്ങിളില്‍ ഒന്നും തന്നെ ആര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ കണ്ടിട്ടില്ല. ഈ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റ് പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ വാക്‌സിന്‍ സുരക്ഷിതമാണെന്ന് അനുമാനിക്കാനുള്ള സൂചന നല്‍കുന്നതായും റിപ്പോട്ടില്‍ പറയുന്നു. എന്നാല്‍ ഈ വാക്‌സിന്‍ പൂര്‍ണ്ണമായും അംഗീകിരിക്കുന്നതിന് മുന്നോടിയായി ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്ലാസിബോ താരതമ്യ പഠനം ഉള്‍പ്പെടെ നടത്തേണ്ടതുണ്ടെന്നും പഠനത്തില്‍ പറയുന്നു.

റഷ്യ കഴിഞ്ഞമാസമാണ് പുതിയ വാക്‌സിന് അംഗീകാരം നല്‍കിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ മകളിലടക്കം ഈ വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുത്തിവെച്ചിരുന്നു. എന്നാല്‍ റഷ്യ വാക്‌സിന്‍ പെട്ടന്നു തന്നെ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതില്‍ ലോകാരോഗ്യ സംഘടനയടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കൊവിഡ് വാക്‌സിനായിരുന്നു റഷ്യയുടെ സ്പുടിനിക് 5.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!