വെഞ്ഞാറമ്മൂട് ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി പിടിയില്‍

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസില്‍ രണ്ടാം പ്രതി അന്‍സാര്‍ പിടിയിലായി. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അവിടെവച്ചാണ് പിടികൂടിയത്.
ബന്ധുവീട്ടിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

അതെസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍തന്നെയാണ് ആക്രമിച്ചതെന്ന് തിരുവനന്തപുരം ഡിസിസിയും ആരോപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.

ഓഗസ്റ്റ് 31 ന് പുലര്‍ച്ചെ തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലാണ് കൊലപാതകം നടന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കൊല്ലപ്പെട്ട മിഥിലാജ്(30) വെമ്പയം സ്വദേശിയും ഹഖ് മുഹമ്മദ്(24)കലിങ്കുംമുഖം സ്വദേശിയുമാണ്.

 

Share news
error: Content is protected !!
Scroll to Top