Section

malabari-logo-mobile

ആര്‍.ടി പി.സി ആര്‍ ടെസ്റ്റ്; കൂടുതല്‍ പണം വാങ്ങിയാല്‍ പിടി വീഴും

HIGHLIGHTS : RTPCR test; If you buy more money, the grip will fall

Experts say reintroducing mass testing will help officials manage the rise. / Photo Credit : BBC

മലപ്പുറം: ജില്ലയിലെ പല സ്വകാര്യ ലാബുകളിലും ആശുപത്രികളിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്തുന്നില്ലെന്ന് വ്യാപകമായ പരാതികള്‍ ലഭ്യമാകുന്നുണ്ട്.

30.04.2020 തീയതിയിലെ ജി.ഒ (ആര്‍.ടി)നം.980/2021/H&FWD നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കേരളത്തില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് ഈടാക്കേണ്ട നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളതാണ്. ഈ നിരക്കില്‍ ടെസ്റ്റ് നടത്താന്‍ തയ്യാറാകാത്തത് കനത്ത നിയമ ലംഘനവും ക്രിമിനല്‍ കുറ്റകരവുമാണ്.

sameeksha-malabarinews

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത സ്വകാര്യ ലാബുകള്‍ ആശുപത്രികള്‍ എന്നിവര്‍ക്കെതിരെ പരാതികള്‍ ലഭ്യമാകുന്ന മുറക്ക് ദുരന്തനിവാരണ നിയമ പ്രകാരമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!