Section

malabari-logo-mobile

പരപ്പനങ്ങാടി സ്റ്റേഷന്റെ വിമലേടത്തി പടിയിറങ്ങി

HIGHLIGHTS : പരപ്പനങ്ങാടി: മുപ്പത് വര്‍ഷത്തെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്ന് എസ് ഐ വിമല വിരമിക്കുന്നൂ. തൃശ്ശൂര്‍ പോലീസ് അക്കാദമിയും, നെടുമ്പാശേരി എയര്‍പോര...

പരപ്പനങ്ങാടി: മുപ്പത് വര്‍ഷത്തെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്ന് എസ് ഐ വിമല വിരമിക്കുന്നൂ. തൃശ്ശൂര്‍ പോലീസ് അക്കാദമിയും, നെടുമ്പാശേരി എയര്‍പോര്‍ട്ടും ഉള്‍പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യ്ത് സുത്യര്‍ഹമായ സേവനത്തിന്ന് നിരവധി തവണ ഗുഡ് സര്‍വീസ് എന്‍ട്രികള്‍ ഉള്‍പെടെ ലഭിച്ചിട്ടുള്ള വിമല പടിയിറങ്ങുന്നത്
സ്വന്തം സ്ഥലമായ പരപ്പനങ്ങാടിയിലെ പോലീസ് സ്റ്റേഷനില്‍ നിന്നുമാണ്. പോലീസിലേക്കുള്ള നിയമനങ്ങള്‍ക്കായി കേരള പി എസ് സി ആദ്യമായി 1991 ല്‍ നടത്തിയ മത്സര പരീക്ഷയും, കായിക ക്ഷമതാ പരീക്ഷയും മികച്ച നിലയില്‍ പാസായ ശേഷം ഒരു വര്‍ഷത്തെ കഠിനമായ പരിശീലനം കഴിഞ്ഞാണ് കേരളാ പോലീസിന്റെ ഭാഗമാകുന്നത് 1992 ല്‍ ആണ്. ആ വനിതാ പോലീസ് ബാച്ചിലെ മികച്ച ട്രയിനികളില്‍ ഒരാളായ വിമലയേയും ഒപ്പമുണ്ടായ ഇരുപത്തിയെന്ന് പേരേയും മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കൃത്യനിര്‍വഹണത്തിനായി നിയമിക്കുകയായിരുന്നു. തിരൂരങ്ങാടി സ്റ്റേഷനില്‍ നിയമിതയായ വിമല അതിനു ശേഷം തിരൂര്‍, താനൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലും, കോഴിക്കോട് എയര്‍പോര്‍ട്ടിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ വിവിധ അന്വേഷണ സംഘങ്ങള്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ച് മികവ് തെളിയിച്ച വിമല കഴിഞ്ഞ പ്രളയകാലത്തും, ഈ കോറോണ കാലഘട്ടത്തിലും അനുകംമ്പാര്‍ഹമായ പ്രവര്‍ത്തനം കൊണ്ട് ഏവര്‍ക്കും മാതൃകയായിരുന്നു. സത്രീകള്‍ക്കും കുട്ടികള്‍ക്കും അടങ്ങുന്ന കേസുകള്‍ കൈയ്യ കാര്യം ചെയ്യുന്നതിന്ന് പ്രത്യേക വൈഭവം പുലര്‍ത്തിയിരുന്ന വിമല വിരമിക്കുവാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ തന്നെ ഏല്‍പ്പിച്ച ഇന്നത്തെ ഡ്യൂട്ടി കൃത്യനിഷ്ഠയോടെ ചെയ്യ്ത് തീര്‍ക്കുന്നതിന്റ തിരക്കില്‍ മുഴുക്കിയിരിക്കുകയാണ് ഇന്നും.

ഭര്‍ത്താവ് ഉണ്ണി അഞ്ച് വര്‍ഷം മുമ്പ് രജിസ്റ്റാര്‍ ഓഫീസില്‍ നിന്നും വിരമിച്ചു. മസ്‌ക്കറ്റില്‍ എന്‍ജിനീയര്‍ ആയ വൈശാഖ്, എം ബി ബി എസ് വിദ്യാര്‍ത്ഥിയായ നയന എന്നിവര്‍ മക്കള്‍ ആണ്. ലോക് ഡൗണ്‍ ആയതിനാല്‍ ചടങ്ങുകള്‍ നടത്തുന്നതിന് വിലക്ക് ഉള്ളതിനാല്‍ പരപ്പനങ്ങാടി സ്റ്റേഷന്റെ വിമലേടത്തിക്ക് ഡ്യൂട്ടിക്കിടയില്‍ സഹപ്രവര്‍ത്തകര്‍ നഗരമധ്യത്തില്‍ വെച്ച സാമൂഹിക അകലം പാലിച്ച് ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ് നല്‍കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!