Section

malabari-logo-mobile

ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫ്‌ളാഗ് ഓഫ്; പരപ്പനങ്ങാടി നഗരസഭാ ചെയര്‍പേഴ്‌സണും അംഗങ്ങള്‍ക്കുമെതിരെ കേസ്

HIGHLIGHTS : പരപ്പനങ്ങാടി:ലോക്ക് ഡൗണ്‍ വിലക്കുകള്‍ കാറ്റില്‍ പറത്തി പാലത്തിങ്ങലില്‍ പുഴയില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ഫളാഗ് ഓഫ് ചെയ്ത പരപ്പനങ്ങാ...

പരപ്പനങ്ങാടി: ലോക്ക് ഡൗണ്‍ വിലക്കുകള്‍ കാറ്റില്‍ പറത്തി പാലത്തിങ്ങലില്‍ പുഴയില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ഫളാഗ് ഓഫ് ചെയ്ത പരപ്പനങ്ങാടി നഗരസഭാ ചെയര്‍പേഴ്‌സണടക്കം കണ്ടാലറിയാവുന്ന 50 പേര്‍ക്കക്കെതിരെ കേസ് . ചെയര്‍പേഴസ്ണ്‍ വിവി ജമീലടീച്ചര്‍, വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള സാമൂഹ്യഅകലം പാലിക്കാതെയും, ചിലര്‍ മാസക്ക് ധരിക്കാതെയും ആള്‍ക്കൂട്ടമായി നിന്നാണ് മണ്ണ് നീക്കം ചെയ്യുന്നതിന്റെ ഫ്‌ളാഗ് ഓഫ് നടത്തിയത്. ഇതിനെതിരെ കേരള എപിഡമിക് ഓര്‍ഡിനന്‍സ് ആക്ട് പ്രകാരമാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തിരക്കുന്നത്. മുനിസിപ്പില്‍ സക്രട്ടറിയടക്കം ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

sameeksha-malabarinews

മെയ് ഇരുപത്തിയേഴിനാണ് കേസിനാസ്പദമായ സംഭവം. കടലുണ്ടി പുഴയയുടെ പാലത്തിങ്ങല്‍, ന്യൂക്കട്ട് ഭാഗങ്ങളില്‍ കഴിഞ്ഞ പ്രളയത്തില്‍ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടിയിരുന്നു. ഈ മണ്‍കൂനകള്‍ അടുത്ത കാലവര്‍ഷത്തില്‍ വലിയ പ്രളയത്തിന് ഇടവരുത്തുമെന്ന കടുത്തു ആശങ്കയിലായിരുന്നു നാട്ടുകാര്‍. ഇത് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനം നഗരസഭക്ക് നേരേയും ഉയര്‍ന്നിരുന്നു. മെയ് 25ന് മണ്ണ് നീക്കം ചെയ്യാനുള്ള ലേലം വിളിക്കാനാളില്ലാത്തതിനെ തുടര്‍ന്ന 26 ന് കൗണ്‍സില്‍ യോഗം നടത്തി ഓണ്‍ഫണ്ട് ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാന്‍ തീരുമാനിക്കുയായിരുന്നു. തുടര്‍ന്നാണ് 27 ന് മണ്ണും അവശിഷ്ടങ്ങളും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്നത് ചെയര്‍പേഴ്‌സണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.
ഈ ഉദ്ഘാടന ചടങ്ങില്‍ നടന്ന നിയമലംഘനം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ വിവാദമാകുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!