പാചക വാതക വില വര്‍ധിപ്പിച്ചു

ദില്ലി: പാചക വാതക സിലിണ്ടറിന് വില ഇന്നു മുതല്‍ വര്‍ധിക്കുന്നു. രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികളാണ് പാചക വാതകത്തിന് വില വര്‍ധിപ്പിയ്ക്കാന്‍ തീരുമാനിച്ചത്. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില 11.50 രൂപയാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലിണ്ടറിന് 110 രൂപ അധികം നല്‍കണം. വാണിജ്യ വാതക സിലിണ്ടറിന്റെ പുതിയ വില 1135 രൂപയാണ്. വിലയില്‍ വര്‍ധനവ് ഉണ്ടായ സാഹചര്യത്തില്‍ സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 593 രൂപ, കൊല്‍ക്കത്ത 616 രൂപ, മുംബൈ 590 രൂപ, ചെന്നൈ 606 രൂപ എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിലെ വില.

അതേസമയം പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് വില വര്‍ധന ബാധകമായിരിക്കില്ല. പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ യോജന പദ്ധതിയ്ക്ക് കീഴില്‍ ജൂണ്‍ 30 വരെ സൗജന്യ സിലിണ്ടര്‍ ലഭ്യമാകും.

കഴിഞ്ഞ മാസം ഡല്‍ഹി വിപണിയില്‍ എല്‍പിജിയുടെ റീട്ടെയില്‍ വില 744 രൂപയില്‍ നിന്ന് 581.50 രൂപയിലേക്ക് താഴ്ത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ എല്‍പിജി വില വര്‍ധനവുണ്ടായിട്ടുണ്ട് ഇതാണ് ഇവിടെയും വില വര്‍ധനയ്ക്ക് കാരണമായിരിക്കുന്നതെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top