സംസ്ഥാനത്ത് അന്തര്‍ജില്ലാ ബസ് സര്‍വ്വീസ് അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ജില്ലാ ബസ് സര്‍വീസിന് അനുമതി. 50% നിരക്ക് വര്‍ധിപ്പിച്ചാണ് സര്‍വീസുകള്‍ അനുവദിച്ചത്. ഇന്ന് ചേര്‍ന്ന ഉന്നതല യോഗത്തിലാണ് സര്‍വീസുകള്‍ അനുവദിക്കുന്ന കാര്യം സംബന്ധിച്ച് തീരുമാനമായത്.

നേരത്തെ സംസ്ഥാനത്തിനകത്ത് ബസ് സര്‍വീസുകള്‍ ആരംഭിച്ചിരുന്നെങ്കിലും അന്തര്‍ ജില്ലാ സര്‍വീസുകള്‍ ആരംഭിച്ചിരുന്നില്ല. നിലവില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ജില്ലകള്‍ക്കുള്ളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ സര്‍വീസുകള്‍ക്ക് സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ തന്നെയായിരിക്കും അന്തര്‍ജില്ലാ ബസ് സര്‍വീസുകളും സര്‍വീസ് നടത്തുക. പുകുതി സീറ്റിലെ യാത്രക്കാരെ അനുവദിക്കു. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

Share news
error: Content is protected !!
Scroll to Top