Section

malabari-logo-mobile

സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ; ആഘോഷങ്ങള്‍ 10 മണിവരെ

HIGHLIGHTS : തിരുവനന്തപുരം : കോവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ആളുകളെ പങ്കെടുപ്പിച്ച് പൊതു പരിപാ...

തിരുവനന്തപുരം : കോവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ആളുകളെ പങ്കെടുപ്പിച്ച് പൊതു പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും രാത്രി 10 മണിക്കുള്ളില്‍ ആഘോഷങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്.

നിയന്ത്രണം തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട് . ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജില്ലാ പോലീസ് മേധാവിമാരും കളക്ടര്‍മാരും നടപ്പാക്കണം.

sameeksha-malabarinews

ആഘോഷങ്ങളില്‍ മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാണ് .കോഴിക്കോട് കടപ്പുറത്ത് വൈകീട്ട് ആറ്മണി വരെ മാത്രമേ പ്രവേശനമുണ്ടാവുകയുള്ളു. ഏഴ്ണമണിക്ക് മുമ്പായി സന്ദര്‍ശകര്‍ പിരിഞ്ഞു പോകണം. ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് ജനുവരി നാലുവരെ നിയന്ത്രണമുണ്ടാകും. കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!