Section

malabari-logo-mobile

യൂജിന്‍ അയണസ്‌കായുടെ കാണ്ടാമൃഗം അരങ്ങിലേക്ക്

HIGHLIGHTS : ജി ശങ്കരപ്പിള്ള അനുസ്മരണത്തോടനുബന്ധിച്ച് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ജനുവരി 06 , 07 ,08 തീയതികളില്‍ വൈകിട്ട് 06 .30 ന് യൂജിന്‍ അയണസ്‌കായുടെ കാണ്ടാമൃഗം ...

ജി ശങ്കരപ്പിള്ള അനുസ്മരണത്തോടനുബന്ധിച്ച് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ജനുവരി 06 , 07 ,08 തീയതികളില്‍ വൈകിട്ട് 06 .30 ന് യൂജിന്‍ അയണസ്‌കായുടെ കാണ്ടാമൃഗം നാടകം സ്‌കൂള്‍ ഓഫ് ഡ്രാമ ക്യാംപസ് തിയറ്ററില്‍ വച്ചു നടത്തപ്പെടുന്നു .സ്‌കൂള്‍ ഓഫ് ഡ്രാമ അസിസ്റ്റന്റ് പ്രൊഫസറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്‌സ് ഡീനുമായ ഡോക്റ്റര്‍ എസ് സുനിലാണ് നാടകം സംവിധാനം ചെയ്യുന്നത് .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് 06 , 07 തിയതികളിലെ അവതരണങ്ങള്‍ പൊതുജനങ്ങള്‍ക്കും 08 ലെ രംഗാവതരണം വിദ്യാര്‍ത്ഥികള്‍ , രക്ഷകര്‍ത്താക്കള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വേണ്ടിയുമാണ് . സമകാലിക ഇന്ത്യന്‍ സാഹചര്യത്തോട് ചേര്‍ത്തു വച്ചുകൊണ്ട് അവതരിപ്പിക്കപ്പെടുന്ന ഈ നാടകം ഫാസിസത്തിനെതിരെ സംസാരിക്കുന്നു . പൗരത്വ ബില്ലും കര്‍ഷക സമരവും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് നാടകം ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാവുകയാണ് .ഡിസംബര്‍ രണ്ടാം വാരം റിഹേഴ്‌സല്‍ ആരംഭിച്ച നാടകം ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ ഭാഗം കൂടിയാണ് .

ലോക നാടക വേദിയിലെ ആധുനിക ക്ലാസ്സിക്കുകളില്‍ പ്രധാനപ്പെട്ട കൃതിയാണ് 1959 ല്‍ എഴുതപ്പെട്ട അയണസ്‌കോയുടെ കാണ്ടാമൃഗം . ഫാസിസത്തിലേക്കുള്ള മനുഷ്യരുടെ മാറ്റമായാണ് ഈ കൃതി കൂടുതല്‍ വായിക്കപ്പെട്ടിരിക്കുന്നത് . യുദ്ധാനന്തര അവന്‍ഡ് ഗാര്‍ഡ് നാടക വേദിയില്‍ ‘ അസംബന്ധ നാടകം ‘ പരിചയപ്പെടുത്തിയ ‘മാര്‍ട്ടിന്‍ എസ്ലിന്‍ ‘ സ്വപ്നത്തിന്റെ ആവിഷ്‌കാരമായി ഈ കൃതിയെ പഠിക്കുന്നുണ്ട് . സമീപകാല ഇന്‍ഡ്യന്‍ രാഷ്ട്രീയ ജീവിത അനുഭവങ്ങളെ, പൗരസ്ത്യ നാടക വേദിയുടെ ചരിത്രത്തിലെ ഇങ്ങേ അറ്റത്ത് നിന്നുകൊണ്ട് വ്യാഖ്യാനിക്കാനാണ് ഈ അവതരണം ശ്രമിക്കുന്നത്.
സ്‌കൂള്‍ ഓഫ് ഡ്രാമ & ഫൈന്‍ ആര്‍ട്ട്‌സ് , യൂണിവേര്‍സിറ്റി ഓഫ് കാലിക്കറ്റ് അവതരിപ്പിക്കുന്ന യൂജിന്‍ അയണസ്‌കായുടെ കാണ്ടാമൃഗം .

sameeksha-malabarinews

ജനുവരി 08 ന് സ്‌കൂള്‍ ഓഫ് ഡ്രാമ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ,പ്രൊഫസര്‍ ജി ശങ്കരപ്പിള്ള, പ്രൊഫസര്‍ രാമാനുജം , പ്രൊഫസര്‍ വയലാ വാസുദേവന്‍ പിള്ള , ജോസ് ചിറമ്മല്‍ ,സഫ്ദര്‍ ഹാശ്മി, അഹമ്മദ് മുസ്ലിം എന്നിവരുടെ അനുസ്മരണ പ്രഭാഷണവും, , പ്രൊഫസര്‍ രാമാനുജം , പ്രൊഫസര്‍ വയലാ വാസുദേവന്‍ പിള്ള, കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ ഛായാ ചിത്ര അനാശ്ചാദനവും നടക്കും .വകുപ്പ് അധ്യക്ഷന്‍ ഡോക്റ്റര്‍ ശ്രീജിത്ത് രമണന്‍ന്റെ അധ്യക്ഷതയില്‍ കൂടുന്ന ചടങ്ങില്‍
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോക്റ്റര്‍ പി വി സി നാസര്‍ എം , മലയാളം യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോക്റ്റര്‍ ഷൈജന്‍ ഡേവിസ് , ചലച്ചിത്ര സംവിധായകരായ ശ്രീ രഞ്ജിത്ത് , ശ്രീ ശ്യാമ പ്രസാദ് , ശ്രീ വി കെ പ്രകാശ് , ശ്രീ സജാസ് റഹ്‌മാന്‍ നാടക സംവിധായകരായ ശ്രീ ജയസൂര്യ , ശ്രീ നരിപ്പറ്റ രാജു , ശ്രീമതി സന്ധ്യ രാജേന്ദ്രന്‍ , ശ്രീ സുവീരന്‍ , ശ്രീ പ്രശാന്ത് നാരായണന്‍ ,നടന്‍ ശ്രീ വെട്ടുക്കിളി പ്രകാശ്, ശ്രീ അറയ്ക്കല്‍ നന്ദകുമാര്‍, ശ്രീമതി ബിന്ദു വി ആര്‍ ,ഡോക്റ്റര്‍ സബീന ഹമീദ് പി , ഡോക്റ്റര്‍ ഷിബു എസ് കൊട്ടാരം , ശ്രീ വിനോദ് വി എന്‍ , ശ്രീമതി നജ്മുല്‍ ഷാഹി, ഡോക്റ്റര്‍ മണികണ്ഠന്‍ കെ, ശ്രീമതി ആശ സുവര്‍ണ്ണരേഖ തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി 07 ന് രാത്രി 08 15 ന് മറ്റൊരു നാടകം പി എം താജിന്റ്‌റെ പ്രിയപ്പെട്ട അവിവാഹിത നാടകം തിയറ്റര്‍ കളക്ടീവ് അവതരിപ്പിക്കുന്നുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!