Section

malabari-logo-mobile

വേങ്ങരയില്‍ അരക്കോടി രൂപയുടെ മൂല്യമുള്ള നിരോധിത പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി

HIGHLIGHTS : വേങ്ങര: വേങ്ങര പത്ത് മൂച്ചിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 3060 കിലോ നിരോധിത പാന്‍ ഉത്പന്നങ്ങള്‍ എക്‌സൈസ് പിടികൂടി. കാങ്കടവന്‍ ഫൈസല്‍ എന്നയാള്‍ തന്...

വേങ്ങര: വേങ്ങര പത്ത് മൂച്ചിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 3060 കിലോ നിരോധിത പാന്‍ ഉത്പന്നങ്ങള്‍ എക്‌സൈസ് പിടികൂടി. കാങ്കടവന്‍ ഫൈസല്‍ എന്നയാള്‍ തന്റെ വീടിനോട് ചേര്‍ന്ന ഷെഡ്ഡിലും വാഹനത്തിലും സൂക്ഷിച്ച ലഹരി ഉത്പന്നങ്ങളാണ് പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പിടികൂടിയ പാന്‍ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ 50 ലക്ഷത്തോളം വിലവരും.

പാന്‍ ഉത്പന്നങ്ങളില്‍ മൊത്ത വില്‍പ്പനക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ടന്ന എക്‌സൈസ് ഇന്റലിജെന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയിഡ് നടന്നത്.
KL 11BC 3367 നമ്പര്‍ ദോസ്ത് വാനിലും വീടിനോട് ചേര്‍ന്ന ഷെഡ്ഡിലുമായാണ് പാന്‍ ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന 94 ചാക്കുകളിലാണ് പാന്‍ മസാല പാക്കറ്റുകള്‍ ഉണ്ടായിരുന്നത്.

sameeksha-malabarinews

റെയിഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫിസര്‍മാരായ പ്രജോഷ് കുമാര്‍, വി കെ.സൂരജ്, പ്രദീപ് കെ, സിവില്‍ എക്‌സൈസ് ഓഫിസരമാരായ മുരളി , പ്രദീപ്, നിധിന്‍ ചോമാരി, വനിത സിവില്‍ എക്‌സൈസ്, ഓഫീസര്‍ സിന്ധു, ഡ്രൈവര്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു. കസ്റ്റഡിയിലെടുത്ത പാന്‍ ഉത്പന്നങ്ങളും, വാഹനവും വേങ്ങര പോലീസിന് കൈമാറി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!