Section

malabari-logo-mobile

നേതാജിക്ക് ആദരം; ഇന്ത്യാഗേറ്റില്‍ നേതാജിയുടെ ഹോളോഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

HIGHLIGHTS : Respect for Netaji; PM presents Netaji's hologram statue at Indiagate

ഡല്‍ഹി: സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി. ഇന്ത്യാഗേറ്റിലാണ് നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തത്. സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ആദരം. 28 അടി ഉയരത്തിലും 6 അടി വീതിയിലും ഗ്രാനൈറ്റില്‍ നിര്‍മ്മിക്കുന്ന പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ഈ താല്‍ക്കാലിക പ്രതിമയാണ് ഇനി ഇന്ത്യാഗേറ്റിലുണ്ടാകുക.

നേതാജി രാജ്യത്തിന്റെ വീരപുത്രനാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്രത്തിന് ശേഷം പല തെറ്റുകളും രാജ്യം ചെയ്തുവെന്നും ആ തെറ്റുകള്‍ തിരുത്തുകയാണെന്നും പ്രതിമ അനാഛാദനവേളയില്‍ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ പലരുടെയും ചരിത്രം മൂടിവെയ്ക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

sameeksha-malabarinews

നേരത്തെ ജോര്‍ജ് ആറാമന്റെ പ്രതിമയുണ്ടായിരുന്ന മേലാപ്പിലാണ് നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം അണച്ച അമര്‍ജവാന്‍ ജ്യോതിയില്‍ നിന്ന് നോക്കിയാല്‍ നേതാജിയുടെ പ്രതിമയാകും ഇനി കാണുക. റിപ്പബ്‌ളിക് ദിന പരേഡില്‍ നേതാകാജിയുടെ ഫോളോട്ട് ഒഴിവാക്കി എന്ന് മമത ബാനര്‍ജി ആരോപിച്ചതിന് പിന്നാലെയാണ് പ്രതിമ നിര്‍മ്മാണം മോദി പ്രഖ്യാപിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!