Section

malabari-logo-mobile

യുട്യൂബ് ചാനലില്‍ പാട്ട് പാടാന്‍ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; മുന്നുപേര്‍ അറസ്റ്റില്‍

HIGHLIGHTS : Unnatural torture taken away to sing on a YouTube channel; Three arrested

മലപ്പുറം: യുട്യൂബ് ചാനലില്‍ പാട്ട് പാടാന്‍ കൂട്ടിക്കൊണ്ടുപോയി 11 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശികളായ ഉമ്മര്‍ കീഴാറ്റൂര്‍(55), ഒസാമ(47), വേങ്ങൂര്‍ സ്വദേശി ടൈലര്‍ ഉമ്മര്‍(36) എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ശശിന്ദ്രന്‍ മേലയിലും സംഘവും അറസ്റ്റ് ചെയ്തത്.

കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിനു താഴെ വെച്ചും പെരിന്തല്‍മണ്ണയിലുള്ള പള്ളിയില്‍ വെച്ചും പുഴയില്‍ വെച്ചും റബര്‍ തോട്ടത്തില്‍ വെച്ചും വേങ്ങൂര്‍ ടൈലര്‍ ഉമ്മറിന്റെ കടയില്‍ വെച്ചും പ്രതികള്‍ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ ഡോക്ടറെ കാണിച്ചപ്പോളാണ് പീഡന വിവരം പുറത്തുവരുന്നത്.

sameeksha-malabarinews

കുട്ടിക്ക് മൊബൈല്‍ ഫോണും പൈസയും മറ്റും പ്രതികള്‍ യഥേഷ്ടം നല്‍കിയിരുന്നു. ഉമ്മര്‍ കീഴാറ്റൂര്‍ യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ഒസാമ പ്രമുഖ പൊതുപ്രവര്‍ത്തകനും ടൈലര്‍ ഉമ്മര്‍ സ്വന്തമായി ടൈലര്‍ ഷോപ്പും നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!