റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയില്ല; രാഹുല്‍ഗാന്ധി

ദില്ലി: റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുളള ബിജെപിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുളള ബിജെപിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും രാഹുല്‍ വ്യക്തമാക്കി. മോദിയാണ് മാപ്പ് പറയേണ്ടതെന്ന് രാഹുല്‍ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീപടര്‍ത്തിയതിനും, ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ത്തതിനും ഡല്‍ഹിയെ റേപ്പ് കാപ്പിറ്റല്‍ എന്ന് വിളിച്ചതിനെന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

മേക്ക് ഇന്ത്യയെ കുറിച്ച് മോദി വാചാലനാകുന്നു എന്നാല്‍ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ബലാത്സംഗങ്ങളെ കുറിച്ചുളള വാര്‍ത്തകളാണ് പുറ
ത്തുവരുന്നത്. ഇക്കാര്യമാണ് ഞാന്‍ പറഞ്ഞതെന്ന് രാഹുല്‍.

ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെ റേപ്പ് കാപിറ്റല്‍ എന്ന് രാഹുല്‍ ഗാന്ധി വിളിച്ചതിനെതിരെ വനിതാ എം പി മാരുടെ നേതൃത്വത്തില്‍ ബിജെപി സഭയില്‍ പ്രതിഷേധിച്ചത്. ഇന്ത്യയിലെ സ്ത്രീകള്‍ ലൈംഗീകമായി ആക്രമിക്കപ്പെടണമെന്ന് ആദ്യമായിട്ടായിരിക്കും ഒരു നേതാവ് ഇത്തരത്തില്‍ പറയുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. രഹുലിനെ ശിക്ഷിക്കണമെന്നും മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രാഹുല്‍ രംഗത്തെത്തിയത്.

അതെസമയം ലോക്‌സഭയിലെ ബഹളത്തിനിടെ രാഹുലിനെ ന്യായീകരിച്ച് ഡിഎംകെ എം പി കനിമൊഴി രംഗത്തെത്തിയിരുന്നു. രാഹുല്‍ റേപ്പ് ക്യാപിറ്റല്‍ പരാമര്‍ശം നടത്തിയത് ലോക്‌സഭയില്‍ വച്ചല്ലെന്നും അതുകെണ്ട് പ്രതിഷേധം ശരിയല്ലെന്നുമായിരുന്നു കനിമൊഴി പറഞ്ഞത്. രാജ്യത്ത് സ്ത്രീകള്‍ ലൈംഗീകമായി ആക്രമിക്കപ്പെടുന്നു എന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് റേപ്പ് കാപിറ്റല്‍ പരാമര്‍ശം രാഹുല്‍ നടത്തിയത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •