വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍

പരപ്പനങ്ങാടി: വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഉള്ളണം കക്കുഴിയില്‍ അബ്ദുള്‍ റഷീദ്(29) നെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഉള്ളണം കക്കുഴിയില്‍ അബ്ദുള്‍ റഷീദ്(29) നെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി അഞ്ചോളം ആണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

കുട്ടികളെ ഇയാള്‍ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. കുട്ടികള്‍ക്ക് ഇയാള്‍ അശ്ലീല വീഡിയോകള്‍ കാണിച്ച് കൊടുത്തിരുന്നതായി പരാതിയില്‍ പറയുന്നു. പുറത്ത് ഇക്കാര്യം പറയരുതെന്ന് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തുകയായിരുന്നത്രെ. ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സി ഐ വിനോദനന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •