Section

malabari-logo-mobile

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് 21 ദിവസത്തിനുള്ളില്‍ വധശിക്ഷ; ദിശ ബില്‍ പാസ്സാക്കി ആന്ധ്ര സര്‍ക്കാര്‍

HIGHLIGHTS : തെലങ്കാന: ബലാത്സംഗക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് 21 ദിവസത്തിനുള്ളില്‍ വധശിക്ഷ നല്‍കുന്നതിനായുള്ള ആന്ധ്രപ്രദേശ് ദിശ ബില്‍ 2019 (ആന്ധ്രാപ്രദ...

തെലങ്കാന: ബലാത്സംഗക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് 21 ദിവസത്തിനുള്ളില്‍ വധശിക്ഷ നല്‍കുന്നതിനായുള്ള ആന്ധ്രപ്രദേശ് ദിശ ബില്‍ 2019 (ആന്ധ്രാപ്രദേശ് ക്രിമിനല്‍ നിയമ ഭേദഗതി നിയമം 2019) ആന്ധ്രപ്രദേശ് നിയമസഭയില്‍ പാസാക്കി. ബലാത്സംഗം, കൂട്ടബാലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ വിചാരണ വേഗത്തിലാക്കാനുമാണ് ബില്‍ പറയുന്നത്.

ഏഴ് പ്രവൃത്തി ദിവസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കി 14 പ്രവൃത്തി ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി ആകെ 21 പ്രവൃത്തി ദിവസത്തിനുളളില്‍ ശിക്ഷ നടപ്പിലാക്കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇതിനുപുറമെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതി വേണമെന്ന ആവശ്യവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

പോക്‌സോ നിയമപ്രകാരമുളള തടവുശിക്ഷ കുറഞ്ഞത് മൂന്ന് വര്‍ഷം എന്നത് അഞ്ചുവര്‍ഷമാക്കിയും പരമാവധി അഞ്ചുവര്‍ഷം എന്നുള്ളത് ഏഴുവര്‍ഷമാക്കിയും ഉയര്‍ത്താനും മന്ത്രിസഭയില്‍ തീരുമാനമായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!