Section

malabari-logo-mobile

പൗരത്വ നിയമ ഭേദഗതി;ഗോവയില്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് പ്രധാന സഖ്യകക്ഷി

HIGHLIGHTS : പനജി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് അസമില്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ ഗോവയില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ഗോവ ഫോര്‍ഡ് പാര്‍ട്ടിയു...

പനജി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് അസമില്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ ഗോവയില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ഗോവ ഫോര്‍ഡ് പാര്‍ട്ടിയും പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു.

ഫോര്‍വേര്‍ഡ് പാര്‍ട്ടി(ജി എഫ് പി) അധ്യക്ഷനും മുന്‍ ഉപമുഖ്യമന്ത്രിയുമായ വിജയ് സര്‍ദേശായിയുടെ നേതൃത്വത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റയിലെ അംഗങ്ങളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. തങ്ങളുടെ പാര്‍ട്ടി മതസൗഹാര്‍ദ്ദത്തിനും പുരോഗമനാശയങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നതാണെന്ന് സര്‍ദേശായി പറഞ്ഞു.

sameeksha-malabarinews

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമൊട്ടാകെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. അസമില്‍ ബി ജെ പി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ടുപോയിക്കൊണ്ടിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!