മാപ്പ് പറയാന്‍ എന്റെ പേര് സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധി എന്നാണ്

ന്യൂദില്ലി: റേപ്പ് ഇന്ത്യ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. മരിക്കാന്‍ തയ്യാറാണ് എന്നാല്‍ മാപ്പ് പറയില്ല. മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും രാഹുല്‍ ഗാന്ധി എന്നാണെന്നും അദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സര്‍ക്കാറിനെതിരെ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

മാപ്പ് പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്.നരേന്ദ്രമോദി ഭരണഘടനയെ തകര്‍ത്തു. രാജ്യം സാമ്പത്തിക തകര്‍ച്ചിയിലാണെന്നും വിലക്കയറ്റം ജനങ്ങളെ തകര്‍ത്തിരിക്കുകയാണെന്നും പൗരത്വ ഭേദഗതി ബില്‍ ജനങ്ങളെ ഭിന്നിപ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്ത് സ്ത്രീ പീഡനങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് ജാര്‍ഖണ്ഡിലെ റാലിയില്‍ രാഹുല്‍ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയത്. ‘മേക്ക് ഇന്‍ ഇന്ത്യ എന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ എവിടെ നോക്കിയാലും റേപ്പ് ഇന്‍ ഇന്ത്യ’യാണ് കാണുന്നതെന്നുമാണ് രാഹുലിന്റെ വിമര്‍ശനം.

Share news
error: Content is protected !!
Scroll to Top