തിരൂരില്‍ കൊലക്കേസ് പ്രതിക്ക് കുത്തേറ്റു

തിരൂര്‍: കൊലക്കേസിലെ പ്രതിക്ക് കുത്തേറ്റു. തിരൂര്‍ പറവണ്ണയില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പറവണ്ണ സ്വദേശി ആദമിനാണ് കുത്തേറ്റത്. കഴിഞ്ഞദിവസം രാത്രി തിരൂര്‍ കെ.ജി പടിയിലെ ബവറേജ് ഔട്ട്‌ലെറ്റിന് മുന്നില്‍ വെച്ചാണ് സംഭവം.

ഇയാളുടെ സുഹൃത്ത് തന്നെയാണ് ഇയാളെ കുത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇയാളുടെ കഴുത്തിനാണ് കുത്തേറ്റത്. എന്നാല്‍ ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ സമ്മതിച്ചില്ല.

പിന്നീട് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ പോലീസിനെ അസഭ്യം പറയുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം ഉണ്ടാകുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

 

 

Share news
error: Content is protected !!
Scroll to Top