Section

malabari-logo-mobile

17 ാം തീയ്യതിയിലെ ഹര്‍ത്താലുമായി ബന്ധമില്ല;മുസ്ലീം യൂത്ത് ലീഗ്

HIGHLIGHTS : തിരുവനന്തപുരം: 17 ാം തിയ്യതി ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്താനിരിക്കുന്ന ഹര്‍ത്താലുമായി മുസ്ലീം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് യൂത്...

തിരുവനന്തപുരം: 17 ാം തിയ്യതി ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്താനിരിക്കുന്ന ഹര്‍ത്താലുമായി മുസ്ലീം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

ഫേസ്ബുക്കിലൂടെയാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിലപാട് അറിയിച്ചത്.

sameeksha-malabarinews

ഡിസംബര്‍ 17 ന് എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്‌ഐഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡിഎച്ച്ആര്‍ എം, ജമാ അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് ഹര്‍ത്താല്‍ നടത്തുന്നെന്ന സന്ദേശം പ്രചരിക്കുന്നത്.

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സമസ്തയും വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

17 ലെ ഹർത്താലുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നിലപാട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബർ 17 ന് പ്രഖ്യാപിച്ച ഹർത്താലുമായി മുസ്‌ലിം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. പ്രസ്തുത ഹർത്താലുമായി ബന്ധപ്പെട്ട പ്രചരണ പ്രവർത്തനങ്ങളിലോ ഹർത്താൽ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവർത്തകർ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ(പ്രസിഡണ്ട്)
പി.കെ ഫിറോസ് (ജനറൽ സെക്രട്ടറി)
മുസ്‌ലിം യൂത്ത് ലീഗ്
കേരള സ്റ്റേറ്റ് കമ്മിറ്റി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!