വിദ്യാര്‍ത്ഥിയെ കാറിടിച്ചിട്ടു;കുട്ടിയെ വഴിയില്‍ തളളി കാറുടമ;ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

പാലക്കാട്: കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചു. ഇതെതുടര്‍ന്ന് ചകിത്സകിട്ടാതെ കുട്ടി മരിച്ചു. നല്ലപ്പളളി സ്വദേശി സുദേവിന്റെ മകന്‍ സുജിതാണ് മരിച്ചത്. അപ്പുപ്പിള്ളയൂര്‍ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മലപ്പുറം

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലക്കാട്: കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചു. ഇതെതുടര്‍ന്ന് ചകിത്സകിട്ടാതെ കുട്ടി മരിച്ചു. നല്ലപ്പളളി സ്വദേശി സുദേവിന്റെ മകന്‍ സുജിതാണ് മരിച്ചത്. അപ്പുപ്പിള്ളയൂര്‍ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മലപ്പുറം പുത്തനങ്ങാടി സ്വദേശി അഷറഫിന്റെതാണ് കാര്‍. കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

അമിതവേഗതയില്‍ വന്ന കാര്‍ കുട്ടിയെ ഇടിക്കുകയായിരുന്നു. അപകടം കണ്ട സമീപ വാസി കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോകാന്‍ പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടപോയെങ്കിലും വഴിയില്‍ ഇറക്കിവിടുകയായിരുന്നു. ടയര്‍ പഞ്ചറാണെന്ന് പറഞ്ഞ് കുട്ടിയെ വഴിയില്‍ ഇറക്കിവിട്ട് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നത്രെ.

തുടര്‍ന്ന് മറ്റൊരുവാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ആറുമണിയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •